അനുബന്ധ വാര്‍ത്തകള്‍
സ്വർണവില: അഞ്ചുദിവസത്തിനിടെ കൂടിയത് 520 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ചൊവാഴ്ച്ച 80 രൂപയാണ് ഉയർന്നത്. ഇതോടെ പവന്റെ വില 35,520 രൂപയായി. 4440 രൂപയാണ് ഗ്രാമിന്. അഞ്ചുദിവസത്തിനിടെ 520 രൂപയാണ് വർധിച്ചത്.
ഡോളർ ദുർബലമായതോടെ ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,800 ഡോളർ നിലവാരത്തിലേക്കെത്തി.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 0.3ശതമാനം ഉയർന്ന് 47,445 രൂപയിലെത്തി.വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായിട്ടുണ്ട്.