അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 8037 പേർക്ക് കൊവിഡ്,102 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി 10.03
- രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം ദുല്‍ഖര്‍ സല്മാന് വീണ്ടും സിനിമാ തിരക്കിലേക്ക്, ഹൈദരാബാദില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും
- മരം മുറി വിവാദം: വനനശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്
- സഹപാഠിക്ക് ഫോണില്ലെന്ന് അറിഞ്ഞപ്പോഴാണ് മുകേഷിനെ വിളിച്ചതെന്ന് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍
- മോഹന്‍ലാലിന്റെ നായികയാകാന്‍ അദിതി രവി, ജിത്തു ജോസഫ് ചിത്രം 'ട്വെല്‍ത് മാന്‍' വരുന്നു !
കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ജൂണ്‍ മാസം വിതരണം ചെയ്യാനുള്ള പെന്‍ഷന്‍ ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആര്‍ടിസിക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള തുക നല്‍കി വന്നിരുന്ന പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുമായുള്ള കരാര്‍ മേയ് മാസത്തില്‍ അവസാനിച്ചിരുന്നു. അത് ഒരുമാസത്തേക്ക് പുതുക്കുന്നതിനുള്ള എംഒയുവില്‍ കെഎസ്ആര്‍ടിസി സിഎംഡി, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംഡി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ തിങ്കളാഴ്ച ഒപ്പു വെച്ചു. ഇതോടെ പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റി വഴി 65.84 കോടി രൂപ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
2018 മുതല്‍ പെന്‍ഷന്‍ വിതരണം നടത്തിയ ഇനത്തില്‍ പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റികള്‍ക്ക് ഇത് വരെ 2432 കോടി രൂപ സര്‍ക്കാരില്‍ നിന്നും തിരിച്ചടവ് നടത്തിയതായും മന്ത്രി അറിയിച്ചു.