സ്വര്‍ണവില ഇന്നും ഉയര്‍ന്നു; ഈമാസം സ്വര്‍ണത്തിന് കൂടുതല്‍ തിളക്കം

ശ്രീനു എസ്| Last Modified ചൊവ്വ, 6 ജൂലൈ 2021 (12:57 IST)
സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഈമാസം സ്വര്‍ണത്തിന് ഇതുവരെ വില കുറഞ്ഞിട്ടില്ല. ഇന്ന് പവന് 80രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,520 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4440 രൂപയായിട്ടുണ്ട്. ശനിയാഴ്ചയാണ് അവസാനമായി സ്വര്‍ണവില വര്‍ധിച്ചത്. അന്ന് പവന് 80 രൂപയായിരുന്നുവര്‍ധിച്ചത്. ഈ മാസത്തെ ഉയര്‍ന്ന സ്വര്‍ണവില നിരക്കാണ് ഇന്നത്തേത്.

കഴിഞ്ഞമാസം 2000രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞിരുന്നത്. ഡോളര്‍ നില മെച്ചപ്പെടുത്തുന്നത് സ്വര്‍ണത്തിന് വില കുറയാന്‍ കാരണമാകുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :