1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Business

പ്രളയത്തിൽ ഉപഭോക്താക്കളെ കൈവിടാതെ നിസാനും ഡാറ്റ്സണും

വാർത്തം
പ്രളയക്കെടുതയില്‍പ്പെട്ട വാഹന ഉടമകള്‍ക്ക് കൈത്താങ്ങുമായി വാഹന നിർമ്മാതാക്കളായ നിസാനും ഡാറ്റ്സണ്‍ മോട്ടോഴ്സും. പ്രളയത്തെ തുടർന്ന് കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾ സൗജന്യമായി സര്‍വീസ് നൽകും എന്ന് കമ്പനികള്‍ അറിയിച്ചു 
 
കമ്പനിയിലെ ജീവനക്കാർ തന്നെ കേടായ വാഹനങ്ങൾ സർവീസ് സെന്ററുകളിൽ എത്തിക്കും എന്നും പ്രളയത്തെ തുടർന്ന് കേടുപാടുകൾ സംഭവിച്ച വഹനങ്ങൾ സർവീസ് ചെയ്യുന്നതിനായി കേരളത്തിലെ എല്ലാ ഷോറൂമുകളും സജ്ജമാക്കിയിട്ടുള്ളതായും കമ്പനികൾ വ്യക്തമാക്കി. 
 
ഈ സേവനങ്ങൾ പൂർണമായും സൌചന്യമായിരിക്കും എന്നും കമ്പനികൾ അറിയിച്ചു. നേരത്തെ മെഴ്സിഡസ് ബെന്‍സ്, ടാറ്റാ മോട്ടോഴ്സ്, ഫോക്സ് വാഗണ്‍, ബി എം ഡബ്ല്യു തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സൌചന്യ സര്‍വീസ് സഹായങ്ങളുമായി രംഗത്തെത്തിയിരുന്നു.
അടുത്ത ലേഖനം
വെള്ളപ്പൊക്കത്തില്‍ സർട്ടിഫിക്കറ്റുകളും വസ്‌ത്രങ്ങളും നശിച്ചു; യുവാവ് ആത്മഹത്യ ചെയ്തു!