അനുബന്ധ വാര്‍ത്തകള്‍
- പ്രളയ ദുരന്തത്തെ തുടർന്ന് ഗൽഫിലേക്ക് അമിത ചാർജ് ഈടാക്കുന്ന വിമാന കമ്പനികൾക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ
- ദുരന്തത്തിനെതിരെ ഒറ്റക്കെട്ടായി പൊരുതുന്ന കേരള ജനതയ്ക്കും സര്‍ക്കാരിനും അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി
- ഒരു നൂറ്റാണ്ടിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ പ്രളയം: കേരളത്തെ സഹായിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭ
- കാക്ക ദേഹത്ത് കാഷ്ഠിച്ചാൽ ദോഷമോ ?
- കൂടിക്കാനുള്ള വെള്ളത്തിൽ വലിയ ശ്രദ്ധ വേണം !
58 കിലോമീറ്റർ മൈലേജ്; ഇന്ത്യൻ വാഹന വിപണിയിൽ കുതിച്ചുചാട്ടം നടത്താൻ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV
ഒരിടവേളക്ക് ശേഷം ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ സാനിധ്യമാകാനൊരുങ്ങുകയാണ് മിത്സുബിഷി. ഔട്ട്‌ലാന്‍ഡര്‍ എസ് യു വിക്ക് പിന്നാലെ പുതിയ ഔട്ട്‌ലാന്‍ഡര്‍ PHEV മോഡലിനെ മിത്സുബിഷി ഉടൻ ഇന്ത്യൻ നിരത്തുകളിൽ എത്തിക്കും ആഗസ്റ്റ് 20 ന് വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.
ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവിയുടെ പ്ലഗ് ഇന്‍ ഹൈബ്രിഡ് പതിപ്പാണ് ഔട്ട്‌ലാന്‍ഡര്‍ PHEV. പൂർണമായും വിദേശത്ത് നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന തരത്തിലാണ് വാഹനം ഇന്ത്യയിൽ എത്തുക. ഓള്‍ ഇലക്ട്രിക്, സീരീസ് ഹൈബ്രിഡ്, പാരലല്‍ ഹൈബ്രിഡ് എന്നീ മോഡുകളിൽ വഹനം പ്രത്യേക പ്രവർത്തിപ്പിക്കാനാകും.
118 ബി എച്ച് പി കരുത്തും 186 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കാനാവുന്ന 2.0 ലിറ്റര്‍ ഫോർ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്ന 82 ബി എച്ച് പി കരുത്ത് ചേർന്ന് ഉത്പാതിപ്പിക്കുന്ന രണ്ട് വൈദ്യുത മോട്ടോറുകളുമാണ് വാഹനത്തിന്റെ കുതിപ്പിനു പിന്നിൽ. 58 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി വാഹനത്തിന് അവകാശപ്പെടുന്നത്.