1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Business

പ്രളയക്കെടുതിയിൽ കേരളത്തിന് സഹായവുമായി ഹ്യൂണ്ടായ്; ഒരു കോടി രൂപ നൽകി

വാർത്ത
കനത്ത പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായവുമായി  കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ ഹ്യുണ്ടായി ഇന്ത്യ കൈമാറി. ഹ്യുണ്ടായി ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ സുധാകര്‍, സീനിയര്‍ ജനറല്‍ മാനേജര്‍ വൈ.എസ്. ചാങ് എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് സഹാ‍യം കൈമാറിയത്. 
 
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഇരുവരും സഹായം കൈമാറിയത്. നേരത്തെ ടി വി എസ് മോട്ടോർസ് ഒരു കോടി രൂപയും ആഡംബര വാഹന നിർമ്മാതാക്കളായ ബെൻസ് 30 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. 
അടുത്ത ലേഖനം
രക്ഷാപ്രവർത്തനങ്ങൾക്ക് ബോട്ട് വിട്ടുനൽകാത്ത നാല് ബോട്ടുടമകളെ അറസ്റ്റ് ചെയ്തു