സ്ത്രീകൾ ഹനുമാൻസ്വാമിക്ക് സിന്ദൂരം ചാർത്തിയാൽ ?

Sumeesh| Last Modified ഞായര്‍, 19 ഓഗസ്റ്റ് 2018 (13:21 IST)
ഹനുമാന്‍സ്വാമി ക്ഷേത്രത്തില്‍ സിന്ദൂരം സമര്‍പ്പിക്കുന്നത് ഏറ്റവും ഉത്തമമായ ഒരു പ്രവർത്തിയാണ്. ഹനുമാൻ സ്വാമിയെ പ്രീതിപ്പെടുത്താൻ ഏറ്റവും നല്ലത് സിന്ദൂരം ചാർത്തലാണ് എന്നാണ് വിശ്വാസം.

ചില ക്ഷേത്രങ്ങളില്‍ ഭക്തര്‍ തന്നെ ഹനുമാന്‍സ്വാമിയുടെ വിഗ്രഹത്തില്‍ സിന്ദൂരം ചാർത്തുന്ന പതിവുണ്ട്, ഇതിനായി പ്രത്യേഗ വിഗ്രഹം ഇത്തരം ക്ഷേത്രങ്ങളിൽ ഉണ്ടാവും. എന്നാല്‍, സ്ത്രീകള്‍ ഇത്തരത്തില്‍ സ്വാമിക്ക് സിന്ദൂരം അര്‍പ്പിക്കുവാന്‍ പാടില്ലാ എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഹനുമാൻ സ്വാമിക്ക് സിന്ദൂരം ചാർത്തുന്നതിനു പകരമായി സ്ത്രീകൾ
ചുവന്ന പൂക്കൾ അർപ്പിക്കുന്നതാണ് ഉത്തമം. വെറ്റിലയില്‍ കുങ്കുമം കൊണ്ട് ജയ് ശ്രീരാമന്‍ എന്നെഴുതി സ്വാമിക്ക് സമര്‍പ്പിക്കുന്നതും ശ്രീരാമനാമം എഴുതിയ ത്രികോണാകൃതിയിലുളള ധ്വജം സമര്‍പ്പിക്കുന്നതും ഹനുമാൻസ്വാമിയെ പ്രീതിപ്പെടുത്താനായി ചെയ്യാവുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :