ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ് 6 പതിപ്പിനെ പുറത്തിറക്കി ഡാറ്റ്സൻ

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 16 മെയ് 2020 (12:20 IST)
ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ് 6 പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ഡാറ്റ്സൺ. 3.99 ലക്ഷം രൂപയാണ് ഡാറ്റ്സൺ ഗോ ഹാച്ച്ബാക്കിന്റെ എക്‌സ്‌ഷോറൂം വില. ഡാറ്റ്സൺ ഗോ പ്ലസ് ബിഎസ് 6 പതിപ്പിന് 4.19 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.ഇരു മോഡലുകൾക്കുമാഉള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങൾ നേരത്തെ തന്നെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇടംപിടിച്ചിരുന്നു.

ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, 14 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകള്‍ എന്നിവയാണ് പുറത്തെ കാഴ്ചയിലെ പ്രധാന മാറ്റങ്ങൾ. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയുടെ പിന്തുണയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫേടെയിൻമെന്റ് സിസ്റ്റം ഇന്റീരിയറിൽ ഇടംപിടിച്ചിട്ടുണ്ട്.

സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, സൈഡ് ക്രാഷ്, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ് സെന്‍സറുകള്‍, ഫ്രണ്ട് എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമെയ്ന്‍ഡര്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും വാഹനത്തിൽ നൽകിയിരിയ്ക്കുന്നു, നവീകരിച്ച 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇരു വാഹനങ്ങൾക്കും കരുത്ത് പകരുന്നത്. വാഹനം അഞ്ച് സ്പീഡ് മാനുവല്‍, സിവിടി
ട്രാൻസ്‌മിഷനുകളിൽ ലഭ്യമാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :