വൈറസ് പെരുകുന്നത് കുറഞ്ഞു, ഓക്സഫഡ് വികസിപ്പിച്ച കൊവിഡ് വാക്സിൻ കുരങ്ങുകളിൽ വിജയകരം

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 16 മെയ് 2020 (09:50 IST)
ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിന് കുരങ്ങുകളിൽ ഫലപ്രദമെന്ന് കണ്ടെത്തിയതായി അധികൃതർ. വാക്സിൻ നൽകിയ കുരങ്ങുകളുടെ പ്രതിരോധശേഷി വർധിച്ചുവന്നും ശരീരത്തിന് ദോഷകരമായ പ്രതിപ്രവർത്തനങ്ങൾ ഉണ്ടാകുന്നില്ല എന്നും ഗവേഷകർ പറയുന്നു. കൂടുതൽ പരീക്ഷണങ്ങൾ ഗവേഷകർ നടത്തിവരികയാണ്.

'കൊവിഡ് വൈറസിന്റെ മാരക പ്രത്യാഘാതങ്ങളിൽ ഒന്നായ ന്യുമോണിയ വാക്സിന് നൽകിയ കുരങ്ങുകൾക്ക് പിടിപെട്ടിട്ടില്ല എന്നത് പ്രതീക്ഷ നൽകുന്നതാണ്. ശ്വാസനാളത്തിലും ശ്വാസകോശ ശ്രവത്തിലും വൈറസ് പെരുകുന്നത്. കുറയുന്നുണ്ട്. എന്നാൽ മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലങ്ങൾ വന്നാൽ മാത്രമേ വാക്സിൻ വിജയമെന്ന് പറയാനാവു.' വാക്സിനോളജി പ്രഫസർ സാറ ഗിൽബർട്ട് പറഞ്ഞു. പരീക്ഷണം വിജയകരമായാൽ ലോകത്തിന്റെ വിവിധ മേഖലകളിലുള്ള വ്യത്യസ്ത ജനവിഭാഗങ്ങളിൽ പരീക്ഷണം നടത്തും. അതിന് ശേഷമായിരിയ്ക്കും വ്യാവസായിക അടീസ്ഥാനത്തിൽ ഉത്പാദനം ആരംഭിയ്ക്കുക. ഇന്ത്യ ഈ ഗവേഷനത്തിൽ പങ്കാളിയാണ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :