ആപ്പ് സജ്ജം, സംസ്ഥാനത്ത് മദ്യവിൽപ്പന ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആരംഭിച്ചേക്കും

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 16 മെയ് 2020 (11:37 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആരംഭിച്ചേക്കും. ഓൻലൈൻ ടോക്കൻ നൽകി വെർച്വൽ ക്യൂ ഏർപ്പെടുത്താനുള്ള ആപ്പ് പുർത്തിയായി. ചൊവ്വാഴ്ച ആപ്പിന്റ് ട്രയൽ നടന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. നപടി ക്രമങ്ങൾ പൂർത്തിയാക്കി.കൃത്യമായ ട്രയൽ നടത്തിയതിന് ശേഷം മാത്രം മദ്യശാലകൾ തുറന്നാൽ മതി എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

കൊച്ചി ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ഫെയർകോഡ് എന്ന സ്റ്റാർട്ട് അപ്പ് സ്ഥാപനമാണ് വെർച്വൽ ക്യൂവിനായുള്ള ആപ്പ് വികസിപ്പിച്ചത്. ട്രയലിൽ ആപ്പിന്റെ കാര്യക്ഷമത ഉറപ്പുവരുത്തിയ ശേഷമായിരിയ്ക്കും സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുക. അതേസമയം മദ്യത്തിന്റെ നികുതി വർധിപ്പിയ്ക്കുന്നതിനായുള്ള ഓർഡിനൻസ് ഗർവർണർക്ക് കൈമാറി, ഗവർണർ ഒപ്പുവയ്ക്കുന്നതോടെ ഓർഡിനൻസ് നിലവിൽ വരും. ബാറുക:ൾ വഴി മദ്യം പാർസലായി നൽകുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :