ഇന്ത്യയ്ക്ക് വെന്റിലേറ്ററുകൾ നൽകും, വാക്സിൻ വികസിപ്പിക്കുന്നതിൽ ഇന്ത്യയുമായി സഹകരിയ്ക്കുമെന്നും ‌ട്രംപ്

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 16 മെയ് 2020 (12:35 IST)
കൊവിഡ് മഹാമാരിയുടെ കാലത്ത് അമേരിക്ക ഇന്ത്യയ്ക്കൊപ്പവും നരേന്ദ്രമോദിയ്ക്കൊപ്പവും നിലകൊള്ളുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇന്ത്യയ്ക്ക് വെന്റിലേറ്ററുകൾ നൽകും എന്നും, വാക്സിൻ വികസനത്തിൽ അമേരിക്ക ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിയ്ക്കും എന്നും ട്രം‌പ് ട്വിറ്ററിൽ കുറിച്ചു.

'ഇന്ത്യയിലെ സുഹൃത്തുക്കൾക്ക് അമേരിക്ക വെന്റിലേറ്ററുകൾ നൽകും എന്ന് അഭിമാനത്തോടെ പ്രഖ്യാപിയ്ക്കുകയാണ്. ഈ മാഹാമാരി കാലത്ത് ഞങ്ങൾ ഇന്ത്യയ്ക്കൊപ്പവും നരേന്ദ്ര മോദിയ്ക്കൊപ്പവും നിലകൊള്ളും. വാക്സിന് വികസിപ്പിയ്ക്കുന്നതിലും ഇന്ത്യയുമായി സഹകരിയ്ക്കും. അതൃശ്യനായ എതിരാളിയെ ഒരുമിച്ച് തോൽപ്പിയ്ക്കാം. ട്രംപ് ട്വിറ്ററിൽ കുറിച്ചു. വക്സിൻ വികസിപ്പിയ്ക്കുന്നതിൽ ഇന്ത്യയുമായി ചേർന്നുപ്രവർത്തിയ്ക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിലും ട്രം‌പ് വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :