1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. Sensex slips for 3rd consecutive day

മൂന്നാം ദിവസവും ഓഹരി വിപണിയിൽ തകർച്ച, സെൻസെക്‌സ് 379 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു

സെൻസെക്‌സ്
തുടർച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. സെൻസെക്‌സ് 379.14 പോയന്റ് താഴ്ന്ന് 51,324.69ലും നിഫ്റ്റി 89.90 പോയന്റ് നഷ്ടത്തിൽ 15,119ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 
 
ബിഎസ്ഇ‌യിലെ 1609 കമ്പനികളുടെ ഓഹരികൾനേട്ടത്തിലും 1316 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല.വിപണിയിൽ നിന്നുള്ള ലാഭമെടുപ്പും ആഗോളവിപണികളിലുണ്ടായ നഷ്ടവുമാണ് ആഭ്യന്തര സൂചികകളെ ബാധിച്ചത്.കഴിഞ്ഞ ദിവസങ്ങളലേതുപോലെ പൊതുമേഖല സൂചിക മികച്ചനേട്ടമുണ്ടാക്കി. അഞ്ചുശതമാനമാണ് സൂചിക ഉയർന്നത്. ഐടി,ലോഹം.ഊർജം തുടങ്ങിയ മേഖലകളിലെ ഓഹരികൾ 1-2ശതമാനവും നേട്ടമുണ്ടാക്കി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 4584 പേർക്ക് കൊവിഡ്, 14 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.79