അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിൽ ഒന്നും നടക്കുന്നില്ല, ബിജെപി വരണം: നിയമസഭയിലേക്ക് മത്സരിക്കുമെന്ന് ഇ ശ്രീധരൻ
- ഭൂരിപക്ഷ വർഗീയതയാണ് അപകടം,നിലപാടിൽ മലക്കം മറിഞ്ഞ് വിജയരാഘവൻ
- നിയമസഭാ തിരെഞ്ഞെടുപ്പിൽ മത്സരിക്കില്ല: തീരുമാനം വ്യക്തമാക്കി ശോഭ സുരേന്ദ്രൻ
- ലൈഫ് മിഷനിൽ നിർമിച്ച വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 24 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
മെട്രോമാന് പിന്നാലെ പയ്യോളി എക്സ്പ്രസും ബിജെപിയിൽ എത്തിയേക്കും, ഇടപെടുന്നത് കേന്ദ്ര നേതൃത്വം
മെട്രോമാൻ ഇ ശ്രീധരന് പിന്നാലെ കായികതാരം പിടി ഉഷയും ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. പിടി ഉഷയെ അംഗത്വമെടുപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമാക്കാനും ബിജെപി നേതൃത്വം ശ്രമം തുടങ്ങി. പൊതുസമ്മതരായവരെ പാർട്ടിയിലെത്തിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരവുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളിലെ സെലിബ്രിറ്റികള്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ചുള്ള ക്യാമ്പെയിനില്‍ പി.ടി ഉഷയും പങ്കാളിയായിരുന്നു. കേന്ദ്ര നേതൃത്വം നേരിട്ട് തന്നെ പിടി ഉഷയെ രംഗത്തിറക്കാൻ ഇടപെടുന്നുണ്ട് എന്നാണ് റിപ്പോർട്ട്.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയിലായിരിക്കും പി.ടി ഉഷയും അംഗത്വമെടുക്കുകയെന്നാണ് സൂചന.