അഞ്ചാം ദിനവും നേട്ടം കൊയ്‌ത് ഓഹരി വിപണി, സെൻസെക്‌സ് 117 പോയിന്റ് ഉയർന്ന് 50,731ൽ ക്ലോസ് ചെയ്‌തു

അഭിറാം മനോഹർ| Last Modified വെള്ളി, 5 ഫെബ്രുവരി 2021 (17:22 IST)
ഡിസംബർ പാദത്തിലെ മികച്ച പ്രവർത്തനഫലവും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്താത്ത തീരുമാനത്തിന്റെയും ബലത്തിൽ ഓഹരിവിപണിയിൽ ഉണർവ്. ലാഭമെടുപ്പില്‍ സൂചികകളില്‍ കനത്ത ചാഞ്ചാട്ടമുണ്ടായെങ്കിലും വിപണി പിടിച്ചുനിന്നു. തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും നേട്ടത്തിലാണ് സെൻസെക്‌സ് ക്ലോസ് ചെയ്‌തത്.

വ്യാപാരത്തിനിടെ സെൻസെക്‌സ് ഒരു ഘട്ടത്തിൽ 51,000 കടന്നു.നിഫ്റ്റി 15,000വും. ഒടുവില്‍ 117.34 പോയന്റ് നേട്ടത്തില്‍ 50,731.63ലാണ് സെന്‍സെക്‌സ് ക്ലോസ്‌ചെയ്തത്. നിഫ്റ്റി 28.60 പോയന്റ് ഉയര്‍ന്ന് 14,924.30ലിലുമെത്തി. ബിഎസ്ഇയിലെ 1281 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1637 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 146 ഓഹരികള്‍ക്ക് മാറ്റമില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :