അനുബന്ധ വാര്‍ത്തകള്‍
- ആഗോളവിപണിയിൽ ആശങ്ക, മെറ്റൽ സ്റ്റോക്കുകൾ കൂപ്പുകുത്തി, സെൻസെക്സിൽ 525 പോയന്റിന്റെ നഷ്ടം
- ലാഭമെടുപ്പിൽ സമ്മർദ്ദത്തിലായി വിപണി, മൂന്ന് ദിവസത്തെ റാലിക്ക് ശേഷം തിരിച്ചടി
- കുതിച്ചുയർന്ന് വിപണി: സെൻസെക്‌സ് ഇതാദ്യമായി 59,000 കടന്നു: നിഫ്റ്റി 17,600പിന്നിട്ട് ക്ലോസ്ചെയ്തു
- റെക്കോഡ് ഉയരത്തിൽ സൂചികകൾ, നിക്ഷേപക ആസ്ഥി 260 ലക്ഷം കോടി മറികടന്നു
- സെൻസെക്സിൽ 476 പോയന്റിന്റെ നേട്ടം,സൂചികകൾ റെക്കോഡ് ഉയരത്തിൽ
നേട്ടം തിരിച്ചുപിടിച്ച് വിപണി, സെൻസെക്‌സ് 514 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു
കഴിഞ്ഞ ദിവസത്തെ നഷ്ടം തിരിച്ചുപിടിച്ച് ഓഹരി വിപണി. അനുകൂലമല്ലാത്ത ആഗോള സാഹചര്യത്തിലും റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടലാണ് വിപണിനേട്ടമാക്കിയത്.സെൻസെക്‌സ് 514.34 പോയന്റ് നേട്ടത്തിൽ 59,005.27ലും നിഫ്റ്റി 165.10 പോയന്റ് ഉയർന്ന് 17,562ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
കനത്ത ചാഞ്ചാട്ടത്തിന്റെ ദിവസമായിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം വിപണി സ്ഥിരത നിലനിർത്തി.ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിനാൻസ്, ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഓട്ടോ സൂചിക സമ്മർദ്ദം നേരിട്ടു. റിയാൽറ്റി, മെറ്റൽ, ഐടി സൂചികകൾ 2-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്‌മോൾക്യാപ് 0.2ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.