കുതിച്ചുയർന്ന് വിപണി: സെൻസെക്‌സ് ഇതാദ്യമായി 59,000 കടന്നു: നിഫ്റ്റി 17,600പിന്നിട്ട് ക്ലോസ്‌ചെയ്തു

അഭിറാം മനോഹർ| Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (16:55 IST)
ബാങ്കിങ് ഓഹരികളുറ്റെ കരുത്തിൽ സൂചികകൾ സർവകാല റെക്കോഡിൽ ക്ലോസ് ചെയ്‌തു. സെൻസെക്‌സ് ചരിത്രത്തിലാദ്യമായി 59,000 കടന്നു. നിഫ്‌റ്റി 17,600ഉം മറികടന്നു.വ്യാപാരം അവസാനിപ്പിക്കുമ്പോൾ 418 പോയന്റാണ് സെൻസെക്‌സിലെ നേട്ടം. 59,141 പോയന്റാണ് സൂചിക പിന്നിട്ടത്. നിഫ്റ്റി 110 പോയന്റ് ഉയർന്ന് 17,629.50ലുമെത്തി.

ടെലികോം, ഓട്ടോ സെക്ടറുകളിൽ കഴിഞ്ഞദിവസങ്ങളിൽ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ, ആഗോള വിപണിയിൽനിന്നുള്ള സൂചനകൾ എന്നിവയാണ് കഴിഞ്ഞദിവസങ്ങളിലെ നേട്ടത്തിന് തുടർച്ചയിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും റാലിയിൽ പങ്കുചേർന്നു.

നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക 5.43ശതമാനം നേട്ടമുണ്ടാക്കി. ബാങ്ക് സൂചിക 2.22ശതമാനവും ഉയർന്നു. അതേസമയം, മീഡിയ 1.71ശതമാനം നഷ്ടംനേരിട്ടു. മെറ്റൽ, ഐടി സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്‌തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :