അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 16,000 കടന്നു, 20 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 23.6
- സംസ്ഥാനത്ത് വീണ്ടും സ്കൂളുകൾ അടച്ചിടും, ഒമ്പതാം ക്ലാസ് വരെയുള്ളവർക്ക് 21 മുതൽ ഓൺലൈൻ ക്ലാസ്
- ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി, മൂന്ന് വർഷം ഓസ്ട്രേലിയയിൽ പ്രവേശിക്കുന്നതിന് വിലക്ക്
- രാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ് കണക്കുകൾ, 2.67 ലക്ഷം പേർക്ക് കൂടി രോഗം: ടിപിആർ 14.7%
- സംസ്ഥാനത്ത് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കും? കൊവിഡ് അവലോകന യോഗം ഇന്ന്: സ്കൂൾ അടയ്ക്കുന്നതിലും തീരുമാനം
18,250 നിലനിർത്തി നിഫ്റ്റി, വിപണി നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്‌തു
കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ വ്യാപാര ആഴ്‌ചയുടെ അവസാന ദിനം സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു.
സെന്‍സെക്‌സ് 12.27 പോയന്റ് താഴ്ന്ന് 61,223.03ലും നിഫ്റ്റി രണ്ടുപോയന്റ് താഴ്ന്ന് 18,255.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോളവിപണിയിലെ ദുർബലാവസ്ഥയും കൊവിഡ് വ്യാപനത്തെ തുടർന്ന് ചില സെക്‌റ്ററുകളിൽ അനുഭവപ്പെട്ട വിൽപ്പന സമ്മർദ്ദവുമാണ് വിപണിയെ ബാധിച്ചത്.
ഐടി, ക്യാപിറ്റല്‍ ഗുഡ്‌സ്, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. ഓട്ടോ, ഫാര്‍മ, ബാങ്ക്, എഫ്എംസിജി തുടങ്ങിയ സെക്‌ടറുകൾ വില്പന സമ്മർദ്ദം നേരിട്ടു.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.