1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. venus williams enters australian open final

ഓസ്ട്രേലിയൻ ഓപ്പൺ: തകര്‍പ്പന്‍ ജയത്തോടെ വീനസ് വില്യംസ് ഫൈനലിൽ

വീനസ് ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ

Australian Open Tennis
വീനസ് വില്യംസ് ഓസ്ട്രേലിയൻ ഓപ്പണ്‍ വനിതാ വിഭാഗം സിംഗിൾസ് ഫൈനലിൽ. യുഎസിന്റെ തന്നെ താരം കോകോ വാൻഡെവെഗെയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് തോല്‍പ്പിച്ചാണ് വീനസ് ഫൈനലില്‍ പ്രവേശിച്ചത്. സ്കോർ: 6-7, 6-2, 6-3.  
 
പവർ ഗെയിമിന്റെ അമരക്കാരിയായ അമേരിക്കക്കാരി വാൻഡെവെഗെയ്ക്കെതിരെ മികച്ച പോരാട്ടമാണ് മുപ്പത്തിയാറുകാരിയായ വീനസ് നടത്തിയത്. ആദ്യസെറ്റ് ചെറിയ വ്യത്യാസത്തിൽ നഷ്ടമായെങ്കിലും രണ്ടും മൂന്നും സെറ്റുകളിൽ തകര്‍പ്പന്‍ തിരിച്ചടികളിലൂടെ വീനസ്, അനായാസം ജയം സ്വന്തമാക്കുകയായിരുന്നു. 
അടുത്ത ലേഖനം
ക്ഷമയുടെ നെല്ലിപ്പലക കണ്ട് ശ്രീശാന്ത്; ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണമെന്ന് ശ്രീ