1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. tintu luka gold

ഏഷ്യന്‍ അത്ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്: ടിന്റു ലൂക്കയ്ക്ക് സ്വര്‍ണം

സ്വര്‍ണം
ചൈനയിലെ വുഹാനില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ ടിന്റു ലൂക്കയ്ക്ക്‌ സ്വര്‍ണം.  800 മീറ്റര്‍ 2.01.53 മിനിറ്റില്‍ ഓടിയെത്തിയാണ്‌ ടിന്റു സ്വര്‍ണം നേടിയത്. അന്താരാഷ്ട്ര മീറ്റില്‍ ടിന്റുവിന്റെ ആദ്യ സ്വര്‍ണമാണ് ഇത്.

ഇത് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ നാലാം സ്വര്‍ണമാണ്. ഇന്ത്യയ്ക്കായി
ഡിസ്‌കസ്‌ ത്രോ താരം വികാസ്‌ ഗൌഡ, ഷോട്ടപുട്ട്‌ താരം ഇന്ദര്‍ജിത്ത്‌ സിങ്‌,  3000 മീറ്റര്‍ സ്റ്റീപ്പില്‍ ചേസില്‍ ലളിത ബാബര്‍ എന്നിവര്‍ സ്വര്‍ണം നേടിയിരുന്നു.