1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. Sayi Praneeth

ന്യൂസീലന്റ് ഓപ്പൺ ബാഡ്മിന്റൺ സെമിയിൽ ഇന്ത്യയുടെ സായി പ്രണീതിന് തോൽ‌വി

പരാജയപ്പെട്ടത് ഇൻഡൊനീഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയോട്

വാർത്ത കായികം ബാഡ്മിന്റൺ സായി പ്രണീത് News Sports Batminton SAyi Paraneeth
ന്യൂസിലാന്റ് ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിങ്കിൾ‌സ് സെമിയിൽ ഇന്ത്യൻ താരം സായി പ്രണീ‍തിന് പരാജയം. രണ്ട് ഗെയിമുകൾക്കാണ് ഇൻഡോനീഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയോട് പ്രണീത് പരാജയം ഏറ്റുവാങ്ങിയത്. ആദ്യ ഗെയിമിൽ മികച്ച ലീഡ് കണ്ടെത്താൻ പ്രണീതിനായെങ്കിലും അടുത്ത രണ്ട് ഗെയ്മുകളിൽ കണ്ടത് ജൊനാഥന്റെ മുന്നേറ്റമായിരുന്നു. (സ്കോർ 14-21, 21-19, 21-08)
 
ആദ്യ സെറ്റിൽ 14-21 എന്ന നിലയിൽ മികച്ച വിജയം തന്നെയാണ് പ്രണീത് സ്വന്തമാക്കിയത്. എന്നാൽ രണ്ടാം സെറ്റിൽ ജൊനാഥൻ ശകതമായി തിരിച്ചുവരുകയായിരുന്നു. സ്കോർ 21-19. ഇതോടെ ഏറ്റവും നിർണ്ണാകമായ മൂന്നാം സെറ്റിൽ പക്ഷെ പ്രണീതിന് ഒരിക്കൽ പോലും മുന്നേറാൻ കഴിഞ്ഞില്ല. അവസാന ഗെയിമിൽ 21-08 എന്ന നിലയിൽ പൂർണ്ണ ആധിപത്യം ജൊനാതൻ നേടിയതോടെ സായി പ്രണീത് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
About Writer
Sumeesh
അടുത്ത ലേഖനം
വിവാദങ്ങൾ അവസാനിച്ചിട്ടില്ല? - വീണ്ടും വാർണർ