1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. Manchester United

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും വിജയവഴിയിൽ

മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും വിജയവഴിയിൽ

Manchester United
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബേണ്‍ലിയെ സിറ്റി തോൽപ്പിച്ചത്. സെര്‍ജിയോ അഗ്യൂറോ, ക്ലിച്ചേ എന്നിവരാണ് സിറ്റിയ്ക്കായി ഗോള്‍ നേടിയത്. ബെൻ മിയാണ് ബേണ്‍ലിക്കായി ഒരു ഗോൾ മടക്കിയത്.
 
32 മിനിറ്റിൽ ബ്രസീല്‍ താരം ഫെര്‍ണാണ്ടിനോ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയതോടെ മത്സരത്തിന്‍റെ ഭൂരിഭാഗം സമയവും 10 പേരുമായായിരുന്നു സിറ്റി കളിച്ചത്. എങ്കിലും ഈ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ആഴ്സണലിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് ഉയരാനും  സിറ്റിക്ക് സാധിച്ചു.