1. കായികം
  2. »
  3. മറ്റു കളികള്‍
  4. »
  5. കായിക വാര്‍ത്ത
  6. bunes airis

നമ്മള്‍ ഇത്തവണ കപ്പടിക്കും: മെസി

ലയണല്‍ മെസി
നമ്മള്‍ ഇത്തവണ കപ്പടിക്കുമെന്ന് സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസി ആരാധകര്‍ക്ക് ഉറപ്പ് നല്‍കി. ആരാധകരുടെ വര്‍ഷങ്ങളായ കാത്തിരിപ്പിന് ഇത്തവണ വിരാമമാവുമെന്നും. ബ്രസീലില്‍ തനിക്ക് പലതും തെളിയിക്കാനുണ്ടെന്നും മെസി പറഞ്ഞു.

മെസി അര്‍ജന്റീന ടീമില്‍ എത്തുന്നതോടെ കാര്യങ്ങളെല്ലാം മാറുകയാണ്. മുമ്പ് അര്‍ജന്റീനക്ക് വേണ്ടി നിറം മങ്ങിയപ്പോഴൊക്കെ ബാഴ്‌സയിലേക്ക് ചെല്ലുമ്പോള്‍ കാര്യങ്ങള്‍ നേരെയാവുകയായിരുന്നു പതിവ്.

ഇക്കുറി അത് തിരിച്ചു സംഭവിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അര്‍ജന്റീനയുടെ നായകന്‍ കൂടിയായ മെസി പറഞ്ഞു. മെസി തിങ്കളാഴ്ച്ച ദേശീയ ടീമിനൊപ്പം പരിശീലനത്തിന് ചേരും.
About Writer
jibin