1. ആത്മീയം
  2. ജ്യോതിഷം
  3. പ്രത്യേക പ്രവചനം
  4. Where to place Laughing Buddha in home?

സ്ഥാനം ഒന്നുമാറ്റിപ്പിടിച്ചാൽ സന്തോഷം താനേ വരും!

സ്ഥാനം ഒന്നുമാറ്റിപ്പിടിച്ചാൽ സന്തോഷം താനേ വരും!

ലാഫിങ് ബുദ്ധ
വീട്ടിൽ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറയ്‌ക്കാൽ എന്താണ് വഴിയെന്ന് പലരും ചിന്തിക്കാറുണ്ട്. അതിനായി പലരും ലാഫിങ് ബുദ്ധയെ കൂട്ടുപിടിക്കാറുമുണ്ട്. ചിരിക്കുന്ന ബുദ്ധൻ എന്നും അറിയപ്പെടുന്ന ഇത് വീട്ടിൽ ഉണ്ടെങ്കിൽ അവിടെ നല്ലത് മാത്രമേ സംഭവിക്കൂ എന്നാണ് വിശ്വാസം.
 
ഭാണ്ഡക്കെട്ടും വലിയ കുടവയറുമുള്ള ഈ ബുദ്ധഭിക്ഷുവിന് ഹൈന്ദവ പുരാണങ്ങളിലെ കുബേരനുമായി അതീവ സാമ്യമുണ്ട്. വീടുകളിൽ താമസിക്കുന്നവർക്ക് ഊർജ്ജസ്വലതയും ആഹ്ലാദവും ഉണ്ടാകുമെന്ന വിശ്വാസത്തിൽ വയ്‌ക്കുന്ന ലാഫിങ് ബുദ്ധ വയ്‌ക്കുന്ന സ്ഥാനത്തിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. 
 
വീട്ടിൽ പ്രധാന വാതിലിന് അഭിമുഖമായിട്ടായിരിക്കണം ഇതിന്റെ സ്ഥാനം. വീട്ടിലേക്ക് കയറിവരുന്ന നെഗറ്റീവ് എനർജിയെ അകത്താക്കി കുടവയർ നിറയ്‌ക്കാനാണ് ഇതെന്നും വിശ്വാസമുണ്ട്. ഇത് വീടുകളിൽ വയ്‌ക്കുമ്പോൾ ഒരു രൂപ നാണയത്തിനു പുറത്തു വയ്ക്കുന്നത് സാമ്പത്തിക സ്ഥിരതയ്ക്ക് ഉത്തമമാണ്. എന്നാൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മുകളിൽ ഇവ വയ്ക്കാൻ പാടില്ല എന്നും വിശ്വാസമുണ്ട്. ഊണുമുറി,അടുക്കള,കിടപ്പുമുറി എന്നിവിടങ്ങളിൽ ഇത് സ്ഥാപിക്കുന്നത് ഗുണത്തേക്കളേറെ ദോഷമാണ് ചെയ്യുക.
About Writer
Rijisha M.
അടുത്ത ലേഖനം
വീട്ടിൽ നിലവിളക്ക് തെളിയിക്കേണ്ടത് ഇങ്ങനെ !