ചന്ദനം തൊടുന്നതിന് പിന്നിലെ വിശ്വാസമെന്ത് ?

Sumeesh| Last Updated: വ്യാഴം, 18 ഒക്‌ടോബര്‍ 2018 (11:27 IST)
ശരീരത്തെ ഒരു ക്ഷേത്രമായി കാണുന്നതാണ് ഹൈന്ദവ സങ്കൽപ്പം. എല്ലായിടത്തും ദൈവം കുടികൊള്ളുന്നു എന്ന സങ്കൽപ്പത്തിന്റെ ഭാഗമാണിത്. ശരീരമാകുന്ന അമ്പലത്തിൽ അർപ്പിക്കൂന്ന് പൂജയായാണ് ചന്ദനം ചാർത്തുന്നതിനെ കണക്കാക്കപ്പെടുന്നത്.

അതായത് സ്വന്തം ഉള്ളിൽ കുടികൊള്ളുന്ന ഈശ്വര ചൈതന്യത്തെ പ്രീതിപ്പെടുത്തുകയാണിതെന്ന് പറയാം. പൂജകളിൽ തന്നെ ആത്മാരാധന അഥവ ആത്മപൂജ എന്ന വിധിയെക്കുറിച്ച് പറയുന്നുണ്ട്. സ്വന്തം ഉള്ളിൽ കുടികൊള്ളുന്ന ചൈത്ന്യത്തെ തിരിച്ചറിയുന്ന പ്രകൃയക്കാണ് ആത്മപൂജ എന്ന്. ഒരോരുത്തരുടെയും ഉള്ളിലെ ഈശ്വേര ചൈതന്യത്തിന് പൂജയർപ്പിക്കുകയാണ് ചന്ദനം തൊടൽ എന്നാണ് വിശ്വാസം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :