Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം
സൂര്യന്റെയും ശുക്രന്റെയും ചൊവ്വയുടെയും രാശിമാറ്റങ്ങള്‍ സാമ്പത്തിക രംഗത്തും തൊഴില്‍ മേഖലയിലും വ്യക്തിബന്ധങ്ങളിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തും. ഒക്ടോബര്‍ മാസത്തെ ഗ്രഹസ്ഥിതി അനുസരിച്ച് 12 രാശിക്കാര്‍ക്കും കൈവരാന്‍ പോകുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി പരിശോധിക്കാം:
മേടം : തുടക്കത്തില്‍ അല്‍പ്പം ധനനഷ്ടത്തിനും യാത്രാ തടസ്സങ്ങള്‍ക്കും സാധ്യതയുണ്ടെങ്കിലും മാസത്തിന്റെ രണ്ടാം പകുതിയോടെ സാമ്പത്തിക ഉന്നതിയും തൊഴിലില്‍ പുരോഗതിയും ഉണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക.
ഇടവം : ബിസിനസ്സിലും തൊഴില്‍ രംഗത്തും പുതിയ അവസരങ്ങള്‍ തേടിയെത്തും. മുന്‍കോപം നിയന്ത്രിക്കുന്നത് കുടുംബബന്ധങ്ങളില്‍ സമാധാനം കൊണ്ടുവരും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക.
മിഥുനം : പഠന കാര്യങ്ങളിലും വിദേശ യാത്രാ ശ്രമങ്ങളിലും വിജയം കണ്ടേക്കാം. സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുമെങ്കിലും ബിസിനസ്സില്‍ രേഖകള്‍ കൃത്യമായി പരിശോധിച്ച ശേഷം മാത്രം മുന്നോട്ട് പോവുക.
കര്‍ക്കിടകം : മാതാപിതാക്കളുടെ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെങ്കിലും പുതിയ നിക്ഷേപങ്ങള്‍ക്ക് പണം മുടക്കുന്നത് ആലോചിച്ച് വേണം.
ചിങ്ങം : തൊഴില്‍ രംഗത്ത് അംഗീകാരങ്ങളും പ്രമോഷന്‍ സാധ്യതകളും മുന്നിലുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും ആത്മവിശ്വാസവും വര്‍ദ്ധിക്കും.
കന്നി : മുന്‍പ് നിര്‍ത്തിവെച്ച പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജോലിസ്ഥലത്ത് എതിരാളികളുടെ തന്ത്രങ്ങളെ മറികടക്കാന്‍ ശാന്തത പാലിക്കുക.
തുലാം : ആത്മവിശ്വാസം ഉയരും, പുതിയ കൂട്ടുകെട്ടുകള്‍ ഉണ്ടാകും. കടം കൊടുക്കുന്നതും വാങ്ങുന്നതും പരമാവധി ഒഴിവാക്കുക.
വൃശ്ചികം : ബിസിനസ്സില്‍ അപ്രതീക്ഷിത ലാഭം, വിദേശ യോഗം. കോപവും സംശയ രോഗവും ബന്ധങ്ങളെ ബാധിക്കാതെ സൂക്ഷിക്കുക
.
ധനു : സാമ്പത്തിക ബാധ്യതകള്‍ കുറയും, ഉന്നത വിദ്യാഭ്യാസം സാധ്യമാകും. യാത്രകളില്‍ ഡ്രൈവിംഗിലും ആരോഗ്യത്തിലും ശ്രദ്ധ വേണം.
മകരം : തൊഴിലില്‍ സ്ഥിരത, സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരം. ജോലിഭാരം മൂലമുള്ള മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സമയം കണ്ടെത്തുക.
കുംഭം : പ്രണയ സാഫല്യം, കലാ-സാഹിത്യ രംഗത്തുള്ളവര്‍ക്ക് പ്രശസ്തി. വലിയ തുകകളുടെ ഓഹരി നിക്ഷേപങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.
മീനം : കുടുംബത്തില്‍ ശുഭകാര്യങ്ങള്‍ നടക്കും, സാമ്പത്തിക ലാഭം. വാക്ക് തര്‍ക്കങ്ങളില്‍ ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കുക.
