jibin|
Last Modified ശനി, 20 ഒക്ടോബര്‍ 2018 (16:29 IST)
സര്‍പ്പങ്ങളെ ആരാധിക്കുകയും അവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരുമാണ് ഒരു വിഭാഗം ഭാരതീയര്‍. ആചാരങ്ങളും ചടങ്ങുകളുമായി പല വിശ്വാസങ്ങളും കെട്ടു പിണഞ്ഞു കിടക്കുന്നുണ്ടെങ്കിലും നാഗങ്ങളെ ആരാധിക്കുന്നതില്‍ ഇന്നും മാറ്റമില്ല.
പുരാത കാലം മുതല്‍ ഭാരതീയര്‍ നാഗങ്ങളെ ആരാധിക്കുകയും അവയ്ക്കായി പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്യുന്നു. നാഗങ്ങളെ ആരാധിച്ചാല്‍ ദോഷങ്ങള്‍ ഇല്ലാതാകുമെന്നും സന്താന സൗഖ്യമുണ്ടാകുമെന്നുമാണ് ജ്യോതിഷഗ്രന്ഥങ്ങളില്‍ പറയുന്നത്.
നാഗാരാധനയുടെ കാര്യത്തിൽ എല്ലാ മാസത്തിലെയും ആയില്യം പ്രധാനമാണെങ്കിലും കന്നിമാസത്തിലെ ആയില്യത്തിനു കൂടുതൽ പ്രാധാന്യമുണ്ട്. സന്താനസൗഭാഗ്യത്തിനു പുറമേ കുടുംബൈശ്വര്യം, രോഗപീഡകളിൽ നിന്നു മോചനം, ഉദ്ദിഷ്ടകാര്യസിദ്ധി തുടങ്ങിയ ഫലങ്ങളും സർപ്പങ്ങളുടെ അനുഗ്രഹത്തിലൂടെ ലഭിക്കും എന്നാണു വിശ്വാസം.
എന്നാല്‍ നാഗപൂജ നടത്താന്‍ പാടില്ലാത്ത സമയമുണ്ട്. ഇത് തെറ്റിക്കുന്നത് ഫലം വിപരീതമാകുന്നതിനൊപ്പം ദോഷം ചെയ്യും. ഇടവം മുതൽ കന്നിയിലെ ആയില്യം വരെയുള്ള കാലങ്ങളില്‍ നാഗങ്ങള്‍ പുറ്റിൽ മുട്ടയിൽ അടയിരിക്കുന്നു എന്നും അഭിപ്രായമുണ്ട്. അതിനാൽ ഈ സമയം ആരാധനകളും പൂജകളും ഒഴിവാക്കേണ്ടതാണെന്നും പറയപ്പെടുന്നുണ്ട്.