അനുബന്ധ വാര്‍ത്തകള്‍
- ഇടിച്ചക്ക ഫ്രൈ കഴിച്ചിട്ടുണ്ടോ ? ഉണ്ടാക്കാൻ വളരെ എളുപ്പമാണ് !
- ഷവോമിയെ വെല്ലാൻ ഹോണർ, 48 മെഗാപിക്സൽ ക്യാമറയുമായി വ്യു 20 പുതുവത്സരത്തിൽ പുറത്തിറങ്ങും; ക്യാമറക്ക് കരുത്ത് പകരുന്നത് സോണിയുടെ സെൻസർ
- പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ട്വിസ്റ്റ്, നായകനെ കൊലപ്പെടുത്തി; സംവിധായകന് വധ ഭീഷണി !
- സെമി ഫൈനലിൽ മികച്ച വിജയം നേടി, ഫൈനലിലേക്ക് കോൺഗ്രസ് കരുതിവച്ചിരിക്കുന്നത് എന്ത് ?
- റോയൽ എൻഫീൽഡിന്റെ ഇരട്ടക്കുട്ടികൾ കേരളത്തിലെത്തി
പ്രണയ സാഫല്യത്തിന് ജ്യോതിഷത്തിലുണ്ട് വിദ്യകൾ !
പ്രണയ ബന്ധങ്ങളിലെ പ്രശ്നങ്ങൾ അകറ്റാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. ഇതിനും ജ്യോതിഷത്തിൽ വഴിയുണ്ട് എന്ന് പറഞ്ഞാൽ ആരും തമാശയായി കാണേണ്ട. കാമദേവനെയും രതി ദേവിയേയും പ്രീതിപ്പെടുത്തിയാൽ പ്രണയം കൂടുതൽ ഊശ്മളമാകും എന്നാണ് ജ്യോതിഷ വിദഗ്ധർ പറയുന്നത്.
ഉഗ്രകോപിയായ ശിവനെപോലും പ്രണയത്തിലാക്കിയവരാണ് കാമദേവനും രതീദേവിയും. അതിനാൽ കാമദേവ പ്രീതി പ്രണയ വിവാഹ ബന്ധങ്ങളെ കൂടുതൽ ഇഴയടുപ്പമുള്ളതാക്കും എന്നാണ് വിശ്വാസം. ഇതിനായി ചേയ്യേണ്ട ഏറ്റവും ഉത്തമമായ കാര്യമാണ് കാമദേവ പൂജ.
പൂജാമുറിക്ക് സമീപത്ത് നെയ്‌വിളക്ക് കത്തിച്ചുവച്ച് "ഓം കാമദേവായ വിദ്മഹേ പുഷ്പബാണായ ധീമഹീ തന്നോനംഗ പ്രചോദയാല്‍" എന്ന മന്ത്രം ജപിച്ചുകൊണ്ട് കാമദേവന് പുഷ്പാർച്ചന നടത്തുന്നതാണ് കാമദേവ പൂജ. ഇത് 40 ദിവസം തുടർച്ചയായി ചെയ്താൽ പ്രണയ സാഫല്യം ഉറപ്പെന്നാണ് വിശ്വാസം.