കിടപ്പറയിലെ തളർച്ചയ്ക്ക് ഉത്തമപരിഹാരം ഇതാ

Last Modified ഞായര്‍, 24 മാര്‍ച്ച് 2019 (12:48 IST)
പുരുഷന്‍മാരില്‍ ലൈംഗിക ഉത്തേജനം വര്‍ധിപ്പിക്കുന്ന മരുന്നുകളാണ് വയാഗ്ര. ശരീരത്തിലുണ്ടാകുന്ന ചില ഘടകങ്ങളുടെ അപര്യാപ്തത ചില ആളുകളില്‍ ലൈംഗിക ശേഷിക്കുറവിന് കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രകൃതിദത്തമായ പല വഴികളും പരമ്പരാഗതമായി നമ്മുടെ നാട്ടില്‍ തന്നെ പ്രചാരത്തിലുണ്ട്. ഇത്തരത്തില്‍ വളരെ എളുപ്പത്തില്‍ വയാഗ്ര ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍-

തണ്ണി മത്തന്‍, ചെറുനാരങ്ങ

ഉണ്ടാക്കുന്ന വിധം-

തണ്ണിമത്തന്‍ കുരുകളഞ്ഞ് ചെറുതായി മുറിച്ചെടുത്ത ശേഷം ജ്യൂസറിലിട്ട് ഒരു ലിറ്റര്‍ തണ്ണിമത്തന്‍ ജ്യൂസ് എടുക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, തണ്ണിമത്തനകത്തുള്ള വെള്ള ഭാഗവും ചേര്‍ക്കണം എന്നതാണ്. കാരണം അതില്‍ ധാരാളം സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്. ഈ ജ്യൂസ് ഒരു പാത്രത്തിലെടുത്ത് അല്‍പനേരം തിളപ്പിക്കുക. പിന്നീട് ഇതിലേക്ക് ഒരു ചെറുനാരങ്ങയും പിഴിഞ്ഞ് രണ്ടും ചേര്‍ത്ത് നന്നായി ഇളക്കുക.

ജ്യൂസില്‍ അടങ്ങിയിട്ടുള്ള വെള്ളം പകുതിയോളം വറ്റുന്നതുവരെ തിളപ്പിക്കണം. അതിന് ശേഷം ഒരു ഗ്ലാസ് ജാറിലേക്ക് ജ്യൂസ് ഒഴിച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കണം.

വെറും വയറിലാണ് ജ്യൂസ് കഴിക്കേണ്ടത്. പ്രഭാത ഭക്ഷണത്തിന് മുമ്പ് അതിരാവിലെയും അത്താഴത്തിന് മുമ്പ് രാത്രിയും കഴിക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ വീതമാണ് ഇത് കഴിക്കേണ്ടത്. ശരീരഭാരത്തെ അടിസ്ഥാനമാക്കിയാണ് ഇത്. പ്രകൃതി ദത്തമായ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കിയതിനാല്‍ എല്ലാ പ്രായമുള്ളവര്‍ക്കും സുരക്ഷിതമായി ഇത് കഴിക്കാവുന്നതാണ്. ജനനേന്ദ്രിയ ഭാഗങ്ങളിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സിട്രുലിന്‍ അമിനോ ആസിഡ് തണ്ണിമത്തനില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തണ്ണിമത്തന്‍ വയാഗ്ര മരുന്നുകളുടെ ഫലം ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :