ഇന്ത്യയില്‍ പൊണ്ണത്തടി നിരക്ക് വീണ്ടും ഉയരും: ഡല്‍ഹി എയിംസിന്റെ പഠനം

Noodles, Side Effects of Noodles, Noodles not good for health, Noodles Unhealthy in Children, നൂഡില്‍സ്, നൂഡില്‍സ് കുട്ടികള്‍ക്കു നല്‍കരുത്, നൂഡില്‍സ് ദോഷങ്ങള്‍
Noodles
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 ഫെബ്രുവരി 2026 (09:28 IST)
ഇന്ത്യയിലെ പൊണ്ണത്തടി നിരക്ക് ഗണ്യമായി ഉയരുമെന്നും 2050 ആകുമ്പോഴേക്കും 17.4% സ്ത്രീകളും 12.1% പുരുഷന്മാരും ഇത് മൂലം ബുദ്ധിമുട്ടനുഭവിക്കുമെന്നും പഠനം പറയുന്നു. 1990 നും 2022 നും ഇടയില്‍ ജനിച്ച കുട്ടികളിലും കൗമാരക്കാരിലും പൊണ്ണത്തടിയുടെ വ്യാപനം പെണ്‍കുട്ടികളില്‍ 0.1% ല്‍ നിന്ന് 3.1% മായും ആണ്‍കുട്ടികളില്‍ 0.2% ല്‍ നിന്ന് 3.7% മായും വര്‍ദ്ധിച്ചു എന്നതാണ് ആശങ്കാജനകമായ കാര്യം.

ഡല്‍ഹിയിലെ എയിംസ്, തമിഴ്നാട്ടിലെ വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ്, ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരളത്തിലെ തിരുവനന്തപുരത്തുള്ള ജ്യോതിദേവിന്റെ പ്രമേഹ ഗവേഷണ കേന്ദ്രം എന്നിവയുള്‍പ്പെടെയുള്ളവര്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. വേള്‍ഡ് ഒബിസിറ്റി ഫെഡറേഷന്റെ ഔദ്യോഗിക ക്ലിനിക്കല്‍ ജേണലായ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഒബിസിറ്റിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പൊണ്ണത്തടി ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സാംക്രമികേതര രോഗങ്ങളുടെ
വര്‍ദ്ധിച്ച അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കി.

കൂടാതെ കൊളോറെക്ടല്‍, എന്‍ഡോമെട്രിയല്‍, പിത്താശയം, കരള്‍, അന്നനാളം, പാന്‍ക്രിയാറ്റിക്, ആര്‍ത്തവവിരാമത്തിനു ശേഷമുള്ള സ്തനാര്‍ബുദം തുടങ്ങിയ വിവിധ അര്‍ബുദങ്ങള്‍ക്ക് ഇത് ഒരു അപകട ഘടകമാണെന്നും പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :