രണ്‍ബീറിന്റെ മാതാപിതാക്കള്‍ക്ക് ടെന്‍ഷന്‍ കൂടുന്നു, കാരണം ബിക്കിനി ദൃശ്യങ്ങള്‍ തന്നെ!
ന്യൂഡല്‍ഹി|
WEBDUNIA|
PTI
ഋഷി കപൂറും നീതു സിംഗും മകന് രണ്‍ബീറിനെക്കുറിച്ച് ഉത്കണ്ഠാകുലരാണ്. വേറൊന്നുമല്ല കാരണം, രണ്‍ബീറിന്റെയും കാമുകി കത്രീന കൈഫിന്റെയും ബിക്കിനി ദൃശ്യങ്ങള്‍ തന്നെയാണ് ഈ താരദമ്പതികളുടെ മനോവിഷമത്തിന് കാരണം.
അടുത്തിടെ ഹോളിഡേ ആഘോഷിക്കാന്‍ വിദേശത്ത് പോയ പ്രണയ ജോഡികളുടെ സ്വകാര്യ നിമിഷങ്ങള്‍ വിദേശ പാപ്പരാസികള്‍ ക്യാമറയില്‍ പകര്‍ത്തി പുറത്ത് വിടുകയായിരുന്നു. കത്രീനയും രണ്‍ബീറും ബീച്ച് ഡ്രെസ്സില്‍ ഉല്ലസിക്കുന്നതാണ് പാപ്പരാസികള്‍ പകര്‍ത്തി പുറത്ത് വിട്ടത്. അന്ന് തൊട്ട് പിന്നെ നാളിതുവരെ ഇരുവരുടെയും പിന്നാലെയാണ് എല്ലാ മാധ്യമ പടകളും.