പരപ്പനങ്ങാടിയില്‍ തിങ്കളാഴ്ച വൈകിട്ടുണ്ടായ റോഡപകടത്തില്‍ പിതാവും മകളും ദാരുണമായി മരിച്ചു. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഇവര്‍ക്ക് റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് സ്കൂട്ടറിന്റെ നിയന്ത്രണം തെറ്റുകയും റോഡില്‍ വീണപ്പോള്‍ ഓവര്‍ടേക്ക് ചെയ്തു വന്ന ടാങ്കര്‍ ലോറിക്കടിയില്‍ പെട്ട് ഇരുവരും മരിക്കുകയുമായിരുന്നു.
എറണാകുളത്തു നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ടാങ്കറിനടിയിലേക്കാണു ഇരുവരും സ്കൂട്ടറില്‍നിന്ന് തെറിച്ചുവീണത്. അപകടത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ഏറേ നേരം ഗതാഗതം തടഞ്ഞു. പൊലീസ് സംഭവ സ്ഥലത്തെത്താനും താമസിച്ചു എന്നും ആരോപണമുണ്ട്.