പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവനടി വീടു വിട്ടു
ഹൈദരാബാദ്|
WEBDUNIA|
PRO
PRO
പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതു കൊണ്ട് യുവനടി വീടു വിട്ടു. രണ്ടാനച്‌ഛന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാലാണ് വീടുവിടേണ്ടി വന്നതെന്ന് തെലുങ്ക് നടി വെളിപ്പെടുത്തി. തെലുങ്കു നടി സായി സിരിഷയെ കാണാനില്ലെന്ന് നേരത്തെ വാര്‍ത്തവന്നിരുന്നു. നടിയെ കാണാനില്ല എന്ന പരാതിയെ തുടര്‍ന്ന് അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടെയാണ് സായി സരിഷ ടെലിവിഷന്‍ ചാനലിന് അഭിമുഖം നല്‍കിയത്.
തന്റെ രണ്ടാനച്ഛന്‍ നീലപ്രസാദ് റാവു സ്ഥിരമായി പീഡിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും ഇത് സഹിക്കവയ്യാതെയാണ് വീടുവിട്ടതെന്നും സായി സിരിഷ വ്യക്തമാക്കി. വീട്ടില്‍ അമ്മയില്ലാത്ത സമയം നോക്കിയായിരുന്നു രണ്ടാനച്ഛന്റെ ഉപദ്രവം. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസില്‍ പരാതി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. കാരണം തന്റെ അമ്മ ഇദ്ദേഹത്തിന്റെ സാമ്പത്തികത്തിന്റെ പിന്‍ബലത്തിലാണ് ജീവിക്കുന്നതെന്നും നടി വെളിപ്പെടുത്തി.
‘ലവ് അറ്റാക്ക്’ എന്ന തെലുങ്ക് സിനിമയുടെ ലോക്കേഷനില്‍ നിന്നാണ് സിരിഷയെ കാണാതായത്. മെയ് 27 ന് നടിയെ കാണാതായെങ്കിലും പിതാവ് നീലപ്രസാദ് റാവു കഴിഞ്ഞ 18 ന് ആണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ മകളെ കാണാതായിട്ട് ഇത്രയും ദിവസം പിതാവ് പരാതി നല്‍കാത്തതില്‍ നിഗൂഢതകളുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.