സമ്മാനിക്കാം ഭാഗ്യരത്നങ്ങള്‍..

WDWD
ജന്മനക്ഷത്രക്കല്ലുകള്‍ക്ക് മാന്ത്രിക ശക്തിയുണ്ടെന്നും അവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു വന്നവയാണെന്നും പുരാതനകാലത്തു വിശ്വസിച്ചിരുന്നു. ഇന്നു കാലം മാറിയെങ്കിലും ജ്യോതിഷത്തില്‍ വിശ്വാസം കുറഞ്ഞിട്ടില്ല പലര്‍ക്കും.

പ്രണയസമ്മാനങ്ങള്‍ കൈമാറുമ്പോള്‍ എന്തുകൊണ്ട് ഈ ഭാഗ്യരത്നങ്ങളെ ഒന്നോര്‍മ്മിച്ചുകൂടാ. ഓരോരുത്തരുടെ ജനനസമയത്തിന് അനുസരിച്ചാണ് ഭാഗ്യരത്നങ്ങള്‍ തെരഞ്ഞെടുക്കുക. ഇതേക്കുറിച്ച് ശരിയായ ഗ്രാഹ്യമില്ലെങ്കില്‍ ഇക്കാര്യത്തില്‍ വൈദഗ്ധ്യം നേടിയ ഒരാളുടെ സഹായം തേടാം.

ഭാഗ്യരത്നങ്ങള്‍ മാറിപ്പോയാല്‍ വിപരീത ഫലങ്ങള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. രോഗങ്ങള്‍ മാറ്റാനും, ഭാഗ്യം കൈവരാനും, ജീവിതത്തിന് ശുഭകരമായ ഊര്‍ജ്ജം കൈവരാനും ഇവ ഉപകരിക്കുമത്രേ. വജ്രം പതിച്ച മോതിരം സമ്മാനിക്കുന്നതേക്കാള്‍ ചിലവുകുറയും എന്നത് മറ്റൊരു കാര്യം.

WEBDUNIA|
സ്വര്‍ണ്ണത്തിനു പുറമേ വെള്ളിയിലും വൈറ്റ് ഗോള്‍ഡിലും കൈയ്യില്‍ ഒതുങ്ങും വിധം ഇഷ്ടത്തിനനുസരിച്ച് ഇവ നിര്‍മ്മിച്ചെടുക്കാം. മോതിരം തന്നെ വേണമെന്നില്ല. ഒരു പെന്‍റന്‍റിലും ഇവ പതിപ്പിച്ചു നല്‍കാം. പങ്കാളിക്ക് സമ്മാനത്തിനൊപ്പം കരുതലിന്‍റെ ഒരു മോതിരബന്ധനവും നല്‍കിയെന്ന് സമാധാനിക്കുകയുമാവാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :