ഡേറ്റിംഗിന് ഒരുങ്ങുന്നോ ?

IFMIFM
ഡേറ്റിംഗിന് തയ്യാറെടുക്കുകയാണോ നിങ്ങള്‍. ഡേറ്റിംഗിന്‍റെ ആദ്യ ദിവസം ചമ്മലും പരിചയമില്ലായ്മയും കാരണം നശിച്ചു പോകരുത്. അതേ ഡേറ്റിംഗിനും വേണം ചില മുന്നൊരുക്കങ്ങള്‍.

ആദ്യം തോന്നുന്ന മതിപ്പ് എക്കാലത്തും നിലനില്‍ക്കും. അതിനാല്‍ ആദ്യ ദിവസം ശ്രദ്ധ കൂടുതല്‍ വേണം. കൂടിക്കാഴ്ചയ്ക്ക് മുന്നേ പറഞ്ഞ സമയം തെറ്റിക്കാതിരിക്കുക. ആദ്യദിവസത്തെ കാത്തിരിപ്പ് നിങ്ങളെക്കുറിച്ചുള്ള മതിപ്പ് നശിപ്പിക്കും.

ഒന്നിച്ചു ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ സലാഡ് പോലെയുള്ള ബോറന്‍ ഭക്ഷണങ്ങളില്‍ ഒതുക്കാതിരിക്കുക. മനസ്സിനെ രസിപ്പിക്കുന്ന സ്വാദിന്‍റെ രുചികള്‍ തന്നെ തെരഞ്ഞെടുക്കാം. ഒരു ദിവസത്തേക്ക് ആരോഗ്യവിചാരം മറന്നേക്കു.

അഭിനന്ദിക്കാന്‍ ഒട്ടും മടിവേണ്ട. അവള്‍ ധരിച്ച സാരിയുടെ ഭംഗി, അവന്‍റെ സെലഷന്‍റെ മേന്മ എന്നിങ്ങനെ ഭക്ഷണവിഭവങ്ങളുടെ തെരഞ്ഞെടുപ്പില്‍ പോലും അഭിനന്ദനമാകാം. അഭിനന്ദനം ആരുടെയും മനം‌കുളിര്‍പ്പിക്കും.

ഭാവികാര്യങ്ങളേക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍, വാഗ്ദാനങ്ങള്‍ ആവശ്യപ്പെടല്‍ തുടങ്ങിയവ ഒഴിവാക്കുക. സ്വന്തം സ്ഥലത്തേക്കു പോകാന്‍ ക്ഷണം ലഭിച്ചാല്‍ സൌമ്യതയോടെ നിരസിക്കുക. രണ്ടാളുടെയും സ്വന്ത സ്ഥലം ഡേറ്റിംഗിന് അനുയോജ്യമല്ല.

നേരത്തെ മടങ്ങുക. ഏറേ നേരം ഒപ്പം ചിലവഴിക്കാതെ മടങ്ങുക. അതു നിങ്ങളോടുള്ള മതിപ്പ് വര്‍ദ്ധിപ്പിക്കും.

പെണ്‍കുട്ടികള്‍ ശ്രദ്ധിക്കാന്‍

ഡേറ്റിങ്ങിന് ആദ്യക്ഷണം നിങ്ങളുടേതാകരുത്. മിക്ക പുരുഷന്മാരും അതു പ്രതീക്ഷിക്കാറില്ല. അതുകൊണ്ടു ക്ഷമ കാണിക്കുക. ഡേറ്റിംഗ് സമയത്ത് അമിത ലജ്ജ അരുത്. ഒരിക്കല്‍ കൂടി ഡേറ്റിങ്ങിനു ക്ഷണിച്ചാല്‍ അതു സ്വീകരിക്കുക.

WEBDUNIA|
ഡേറ്റിനു ശേഷം ഒരാഴ്ച കഴിഞ്ഞും അയാള്‍ തിരികെ വിളിച്ചില്ലെങ്കില്‍ അതു മറന്നുകളയുക. വീണ്ടും വിളിക്കുകയോ അപേക്ഷിക്കുകയോ അരുത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :