പ്രണയപരാജയമോ..?

IFMIFM
പ്രണയം പരാജയപ്പെട്ടാല്‍ എങ്ങനെ ചിന്തിക്കണമെന്നൊക്കെ പല തവണ പറഞ്ഞുകഴിഞ്ഞു. അതൊന്നും പ്രായോഗികമായില്ലെങ്കില്‍ ചില കാര്യങ്ങള്‍ കൃത്യമായി ചെയ്തുനോക്കൂ. നിങ്ങളറിയാതെ ചില മാറ്റങ്ങള്‍ നിങ്ങളിലുണ്ടാകും.

നന്നായി ഭക്ഷണം കഴിക്കുക

ഒമേഗാ-3, വൈറ്റമിന്‍ സി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ വിഷാദത്തെ ചെറുക്കാന്‍ കഴിവുള്ള സെറോടോണിന്‍ ഉത്പാദിപ്പിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. ഭക്ഷണം നന്നായി കഴിക്കുക.

നല്ല നടപ്പ

നല്ല അന്തരീക്ഷത്തില്‍ നടക്കാനിറങ്ങാം. വിജനമായ വഴികളേക്കാള്‍ ആള്‍ത്തിരക്ക് അധികമാകാത്ത പാര്‍ക്കുകളോ നടപ്പാതകളോ ആകാം. അത് മനസ്സിന് ഉന്മേഷം നല്‍കും.

നല്ലൊരു കുളി

അടുത്ത നദിയോ അരുവിയോ വെള്ളച്ചാട്ടമോ വല്ലതുമൊണ്ടെങ്കില്‍ വിശാലമായൊരു കുളിയാകാം. അതു മനസ്സു തണുപ്പിക്കാം. ഇതൊന്നുമില്ലെങ്കില്‍ കുളി ഷവറിനു താഴെ ആക്കിയാലും മതി.

ചെറിയ യാത്രകള്‍

തനിയെ ഒരു യാത്ര പോകുക. മനസ്സിന് ഇഷ്ടമുളള സ്ഥലത്തേക്ക്.

വ്യായാമം

നല്ല വ്യായാമം ശരിരത്തിന്‍ എന്‍ഡോര്‍ഫിന്‍ ഉത്പാദിപ്പിക്കും. അത് മനസ്സിന് ഉന്മേഷവും ആശ്വാസവും നല്‍കും.

എഴുതു

മനസ്സിനെ അലട്ടുന്ന ചിന്തകള്‍ ഒരു കടലാസില്‍ പകര്‍ത്തുക. വൈകാരിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നല്ല മാര്‍ഗ്ഗമാണിത്.

പുതിയ വസ്ത്രങ്ങള്‍

WEBDUNIA|
പുതിയ വസ്ത്രങ്ങളോ, ഹെയര്‍ സ്റ്റൈലോ, ആഭരണങ്ങളോ എന്തുമാകാം. മനസ്സിന് നവോന്മേഷം പകരുന്നതാണ് പ്രധാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :