പ്രണയമോ, വഞ്ചന തിരിച്ചറിയൂ

IFMIFM
പ്രണയത്തിന് കണ്ണില്ലെന്നു പറയാറുണ്ട്. പ്രണയിക്കുമ്പോള്‍ ലോകം ഒരേയൊരാളിലേക്ക് ഒതുങ്ങുന്നു. മറ്റെല്ലാം മറന്ന് പ്രണയവികാരങ്ങളില്‍ തരളിതരായി കഴിയുന്നവര്‍ക്ക് പങ്കാളി എല്ലാമെല്ലാം ആയിരിക്കും.

പ്രണയിക്കുമ്പോള്‍ പ്രണയ ഭംഗങ്ങളെ ഉള്‍ക്കൊള്ളാനും തയ്യാറാകണം. ഒരാളുടെ മനസ്സ് അറിയാന്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ല. വഞ്ചിക്കപ്പെടാം എന്ന മുന്‍‌കരുതല്‍ ഉണ്ടായിരിക്കുക എന്നതാണ് നന്ന്. അല്ലെങ്കില്‍ വീഴ്ചയുടെ ആഘാതം വലുതായിരിക്കും.

പ്രണയത്തില്‍ അകാരണമായി അസ്വാരസ്യങ്ങള്‍ തോന്നുന്നോ?, ഒന്നിച്ചു ചിലവഴിക്കാനുള്ള സമയം പങ്കാളി വെട്ടിക്കുറയ്ക്കുന്നോ, അകാരണമായി നീരസവും ദേഷ്യവും കാട്ടുന്നോ?, സംശയിച്ചേ തീരൂ. പാര്‍ട്ടികളിലും പൊതു ചടങ്ങുകളിലും നിങ്ങളെ കൂടെക്കൂട്ടാനും സുഹൃത്തുക്കള്‍ക്കു പരിചയപ്പെടുത്താനും താത്പര്യം നഷ്ടപ്പെട്ടാലും ശ്രദ്ധിക്കുക.

പ്രണയഭാവം കണ്ണുകളിലും മുഖത്തും അപ്രത്യക്ഷമാകുകയും, കണ്ണുകളില്‍ നോക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടോ? സംസാരിക്കാന്‍ താത്പര്യമില്ലായ്മ കാട്ടുകയും കാ‍രണം ആരാഞ്ഞാല്‍ ദേഷ്യപ്പെടുകയും ചെയാറുണ്ടോ.

WEBDUNIA|
ഇതേപ്പറ്റി ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ലോകത്തേറ്റവും സുന്ദരി നീയാണെന്നോ, നീയെപ്പോഴും എന്‍റെ ഹൃദയത്തിനുള്ളില്‍ ഉണ്ടെന്നോ മട്ടിലുള്ള മറുപടികിട്ടിയാലും സൂക്ഷിക്കുക. മുഖം മനസ്സിന്‍റെ കണ്ണാടിയെന്നല്ലേ. മുഖത്തുനിന്നു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :