റോമാന്‍സ് ടിപ്സുമായി ബുക്ക്

IFMIFM
ആധുനിക കാലത്തേ റോമിയോ ജൂലിയറ്റുമാരുടെ എല്ലാ സംശയങ്ങളും ദൂരീകരിക്കുന്നതിന് ഒരു ഗൈഡ്. പറയുന്നത് കളിയല്ല ആദ്യപ്രണയം അറിയിക്കുമ്പോള്‍ എന്തുപറയണം, എങ്ങനെ പറയണം തുടങ്ങി വിവാഹം വരെ എത്തുന്ന വഴിയിലെ സംശയങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ് ഡെബ്രെത്‌സ് ഗൈഡ്.

ആദ്യപ്രണയം അറിയിക്കാനുള്ള യാത്രയില്‍ റെസ്റ്റോറന്‍റിന്‍റെ വാതില്‍ തുറന്നുകൊടുക്കുക, ബില്ലു പേ ചെയ്യാന്‍ തയ്യാറാകുക, ഇരിക്കാനുള്ള സൌകര്യം ഉള്‍പ്പടെ നല്‍കി സന്തോഷിപ്പിക്കുക തുടങ്ങിയ പൊടിക്കൈകളാണ് ഗൈഡില്‍ പറയുന്നത്. സംസാരിക്കുമ്പോള്‍ പറയുന്നതും കേള്‍ക്കുന്നതും തമ്മില്‍ സന്തുലനം പാലിക്കണം.

പണം, രോഗം, മരണം തുടങ്ങിയ മൂന്നു ബോറന്‍ വിഷയങ്ങള്‍ ഉപേക്ഷിക്കുക. പ്രണയത്തെ ഇല്ലാതാക്കാന്‍ ഇവ മാത്രം മതിയത്രേ. പുഷ്പങ്ങള്‍ ആദ്യ ദിവസം നല്‍കാവുന്ന മനോഹരമായ സമ്മാനമാണ്. റോസ് പുഷ്പങ്ങള്‍ തെരഞ്ഞെടുക്കുന്നതാകും ഏറ്റവും ഉചിതം.

ഒരു ഡയമണ്ട് മോതിരം നല്‍കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ നാലു കാര്യങ്ങള്‍ ശ്രദ്ധിക്കുക. കാരറ്റ്, വ്യക്തത, നിറം, കട്ട്. സമ്മാനങ്ങള്‍ നല്‍കുന്നെങ്കില്‍ മികച്ചവ നല്‍കുക. ഓണ്‍ലൈന്‍ പ്രണയമാണെങ്കില്‍ ലൈഗികാതിപ്രസരമുള്ള ചിത്രങ്ങള്‍ പൊഫൈല്‍ പേജില്‍ ഒഴിവാക്കുക.

WEBDUNIA|
ലളിതവും എന്നാല്‍ യാഥാര്‍ത്ഥ്യമെന്നു തോന്നുന്നതുമായ ചിത്രങ്ങള്‍ നല്‍കുക. ഇതൊക്കെയാണ് റോമാന്‍സ് ഗൈഡ് നല്‍കുന്ന ചെറിയ പാഠങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :