വിജേന്ദര്‍ ഒന്നാമന്‍ ബോക്സിങ്ങില്‍ മിഡില്‍ വെയ്റ്റ് (75 കിലോഗ്രാം) വിഭാഗത്തില്‍ ഇന്ത്യയുടെ വിജേണ്ടര്‍ സിങ് ലോക ഒന്നാം നമ്പര്‍ താരമായി. ഒളിംപിക്സിലും ലോക ചാംപ്യന്‍ഷിപ്പിലും ആദ്യമായി ഇന്ത്യയ്ക്കു ബോക്സിങ്ങ് മെഡല്‍സമ്മാനിച്ച താരമാണ് വിജേണ്ടര്‍. ഹരിയാനയിലെ ഭിവാനിക്കാരനായ വിജേണ്ടര്‍ ബെയ്ജിങ് ഒളിംപിക്സില്‍ വെങ്കലം നേടിയിരുന്നു.
റോജര്‍ ഫെഡറര്‍ ടെന്നീസ് കണ്ട ഏറ്റവും മികച്ച താരമെന്ന പദവിയിലേക്ക് റോജര്‍ ഫെഡറര്‍ ഒരു പടി കുടി അടുത്തു. 14 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ പീറ്റ് സാംപ്രാസിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് ഫെഡറര്‍ 15 കിരീടങ്ങളില്‍ മുത്തമിട്ടു. ഈ വര്‍ഷം രണ്ട് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടാനും ഫെഡറര്‍ക്കായി.
ഒളിംപിക് ചാംപ്യന്‍ ജമൈക്കയുടെ യു.എസ്.എീന്‍ ബോള്‍ട്ടിന് ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പിന്റെ 200 മീറ്ററിലും ലോക റെക്കോര്‍ഡ്. 19.19 സെക്കന്റില്‍ 200 മീറ്റര്‍ ഓടിത്തീര്‍ത്ത ബോള്‍ട്ട് 19.30 സെക്കന്റ് എന്ന തന്റെ തന്നെ റെക്കോര്‍ഡാണു പഴങ്കഥയാക്കിയത്. തന്റെ മികച്ച സമയമല്ലെങ്കിലും പാരിസ് ഗോള്‍ഡന്‍ ലീഗിലും 100 മീറ്ററില്‍ ജമൈക്കയുടെ യു.എസ്.എീന്‍ ബോള്‍ട്ട് സ്വര്‍ണപ്പതക്കമണിഞ്ഞു. ഈ സീസണിലെ തന്റെ മികച്ച സമയമാണു ബോള്‍ട്ട് കാഴ്ചവച്ചത് - 9.79 സെക്കന്‍ഡ്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച അത്‌ലറ്റായി രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ ബോള്‍ട്ടിനെ തെരഞ്ഞെടുത്തു.
അലിസണ്‍ ഫെലിക്സ് ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ 200 മീറ്ററില്‍ മൂന്നാം തവണയും സ്വര്‍ണം നേടി അമേരിക്കന്‍ താരം അലിസണ്‍ ഫെലിക്സ് പുതിയ ചരിത്രം കുറിച്ചു. 22.02 സെക്കന്‍ഡിലായിരുന്നു വിജയം. അവസാന നിമിഷത്തെ കുതിച്ചോട്ടത്തില്‍ അലിസണ്‍ ഫെലിക്സ് രണ്ടു തവണ ഒളിംപിക് ചാംപ്യനായിട്ടുള്ള ജമൈക്കയുടെ വെറോണിക്ക കാംബെല്‍ ബ്രൗണിനെയാണ് തോല്‍പിച്ചത്.