മാഡ്രിഡ്|
WEBDUNIA|
Last Modified ഞായര്‍, 20 സെപ്‌റ്റംബര്‍ 2009 (10:54 IST)
ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണ അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്തു. യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിലെ മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ബാഴ്സലോണയുടെ വിജയം.
കഴിഞ്ഞ ദിവസം തന്‍റെ കരാര്‍ 2016 വരെ നീട്ടിയ ക്ലബ്ബിനുള്ള സമ്മാനം കൂടിയായി മെസ്സിയുടെ പ്രകടനം. സ്ലതാന്‍ ഇബ്രാഹിമോവിക്, ഡാനിയല്‍ ആല്‍വ്സ്, സെയ്ദൌ കീറ്റ എന്നിവരാണ് മെസ്സിയെ കൂടാതെ ബാഴ്സയ്ക്ക് വേണ്ടി എതിരാളികളുടെ വലയനക്കിക്കിയത്.
സെര്‍ജിയോ അഗ്യൂറോ, ഡീഗോ ഫോര്‍ലാന്‍ എന്നിവരാണ് അത്‌ലറ്റിക്കോയുടെ പരാജയഭാരം കുറച്ചത്. ഇതോടെ ലീഗ് റൌണ്ടില്‍ ഇതുവരെ നടന്ന മൂന്ന് മത്സരങ്ങളും വിജയിച്ച ബാഴ്സ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി.