ക്രിക്കറ്റ് ഗെയിംസുമായി ഇന്ത്യഗെയിംസ്

മുംബൈ| WEBDUNIA| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2009 (16:25 IST)
ഇന്ത്യയില്‍ ക്രിക്കറ്റിന് വന്‍ പ്രാധാന്യമാണ് നല്‍കുന്നത്. വരുമാനത്തിലും ആരാധകരുടെ എണ്ണത്തിലും മുന്നിട്ടു നില്‍ക്കുന്നത് ക്രിക്കറ്റാണ്. ഇത്തരമൊരു അവസരം മുന്നില്‍ കണ്ട് നിരവധി കമ്പ്യൂട്ടര്‍ ഗെയിമുകള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്. ക്രിക്കറ്റ് ഗെയിമുകളുമായി രാജ്യത്തെ പ്രമുഖ മൊബൈല്‍ ഗെയിംസ് നിര്‍മ്മാതാക്കളായ ഇന്ത്യഗെയിംസും രംഗത്ത് എത്തിയിരിക്കുന്നു.

മൊബൈല്‍ പ്ലാറ്റ്ഫോമില്‍ കളിക്കാനാകുന്ന ക്രിക്കറ്റ് ഗെയിംസ് സോഫ്റ്റ്വയറുകളാണ് ഇന്ത്യഗെയിംസ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യഗെയിംസിന്‍റെ ക്രിക്കറ്റ് ഗെയിംസ് ഇതിനികം വിവിധ രാജ്യങ്ങളില്‍ നിന്നായി പത്ത് ദശലക്ഷം പേര്‍ ഡൌണ്‍ലോഡ് ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

വിവിധ രാജ്യങ്ങളിലെ ആരാധകരെ അടിസ്ഥാനമാക്കിയാണ് ക്രിക്കറ്റ് ഗെയിംസ് നിര്‍മ്മിക്കുന്നത്. യു കെ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, അമേരിക്ക എന്നിവിടങ്ങളിലെ ക്രിക്കറ്റ് ആരാധകരെ ആകര്‍ഷിപ്പിക്കാനായി പ്രത്യേക സംവിധാനങ്ങളാണ് മൊബൈല്‍ ക്രിക്കറ്റ് ഗെയിംസില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യയിലെ പ്രധാന കായികമത്സരമായ ക്രിക്കറ്റിന് മൊബൈല്‍ ഗെയിംസ് രംഗത്തും മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ നിരവധി മൊബൈല്‍ ഉപയോക്താക്കള്‍ ക്രിക്കറ്റ് ഗെയിംസ് സോഫ്റ്റ്വയര്‍ ഡൌണ്‍ലോഡ് ചെയ്തതായി ഇന്ത്യഗെയിംസ് അധികൃതര്‍ അറിയിച്ചു. ഇതില്‍ തന്നെ ട്വന്‍റി-20, ഏകദിനം, ടെസ്റ്റ് എന്നിങ്ങനെ വേര്‍ത്തിരിച്ച് കളിക്കാനാകുമെന്നതും ശ്രദ്ധേയമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :