ഹെയ്‌ലി ഗെബ്രെസിലാസി ലോകത്ത് ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള ദുബായ് മാരത്തണില്‍ വീണ്ടും ഇത്യോപ്യന്‍ ആധിപത്യം. ലോക റെക്കോര്‍ഡ് ജേതാവുകൂടിയായ ഹെയ്‌ലി ഗെബ്രെസിലാസി ഒന്നാമനായെങ്കിലും റെക്കോര്‍ഡ് തിരുത്തിയാല്‍ കിട്ടുമായിരുന്ന 10 ലക്ഷം ഡോളര്‍ (അഞ്ചു കോടിയോളം രൂപ) വീണ്ടും നഷ്ടമായി. കഴിഞ്ഞതവണ അന്നത്തെ റെക്കോര്‍ഡ് നഷ്ടമായത് 27 സെക്കന്‍ഡിനായിരുന്നെങ്കില്‍, ഇക്കുറി കൈവിട്ടത് 1.70 മിനിറ്റിനാണ്.
ഭൂപതി സാനിയാ സഖ്യം ഒാസ്ട്രേലിയന്‍ ഒാപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം മഹേഷ് ഭൂപതി - സാനിയ മിര്‍സ സഖ്യത്തിന്.
ഇന്ത്യ ലോകഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ ഡേവിസ് കപ്പ് ടെന്നിസിന്റെ ലോകഗ്രൂപ്പില്‍ പ്രവേശിച്ചു.11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ 16 ടീമുകള്‍ ഉള്‍പ്പെടുന്ന ലോകഗ്രൂപ്പിലേക്ക് തിരിച്ചെത്തുന്നത്.
ഹോക്കി ടെസ്റ്റ് ഇന്ത്യയ്ക്ക് ദിലിപ് ടര്‍ക്കിയുടെയും സന്ദീപ് സിങ്ങിന്റെയും ഗോളുകളുടെ മികവില്‍ ന്യൊാസെലന്‍ഡിനെതിരായ നാലാമത്തെയും അവസാനത്തെയും ഹോക്കി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 2-0 വിജയം. നാലു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-0നു സ്വന്തമാക്കി.
ഒരു ടീമിനു മുഴുവന്‍ ചുവപ്പുകാര്‍ഡ് അര്‍ജന്റീനയിലെ സി ലീഗ് മല്‍സരത്തില്‍ ഒരു ടീമിലെ 18 പേര്‍ക്കും ചുവപ്പു കാര്‍ഡ്. മൈതാനത്തിലെ 11 പേരെയും പകരക്കാരുടെ ബഞ്ചിലെ ഏഴു പേരെയും റഫറി ചുവപ്പുകാര്‍ഡ് കാണിച്ചു പുറത്താക്കിയതോടെ മല്‍സരം ഉപേക്ഷിച്ചു.. കാണികളുമായി വഴക്കുണ്ടാക്കിയതിനായിരുന്നു ശിക്ഷാ നടപടി.
ഇന്ത്യയ്ക്കു അസ്‌ലന്‍ ഷാ ട്രോഫി അസ്‌ലന്‍ ഷാ ട്രോഫി കിരീടം ഇന്ത്യക്ക്. ആറു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ ഹോക്കിക്കു വീണ്ടുമൊരു കിരീടധാരണം. സ്കോര്‍: ഇന്ത്യ -3 മലേഷ്യ-1. അസ്‌ലന്‍ ഷാ ഹോക്കിയില്‍ ഇന്ത്യയുടെ നാലാം വിജയമാണിത്. 1985, 91, 95 വര്‍ഷങ്ങളിലായിരുന്നു മുന്‍ വിജയം.