താരരാജാക്കന്‍‌മാരുടെ വാഴ്ചയും വേഴ്ചയും

WEBDUNIA|
PRO
താരരാജാക്കന്‍‌മാരുടെ വാഴ്ചയുടെയും വേഴ്ചയുടെയും കഥകള്‍ പിന്നിട്ടാണ് കായിക ലോകത്തു നിന്ന് വിടവാങ്ങുന്നത്. ദക്ഷിണാഫ്രിക്കയില്‍ 2010ല്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പാണ് കായികലോകത്ത് പുതുവര്‍ഷത്തിന്‍റെ ഏറ്റവും വലിയ ആവേശമാകുകയെങ്കില്‍ അതിനേക്കാള്‍ ആവേശവും ആകാംക്ഷയും സമ്മാനിച്ചായിരുന്നു യോഗ്യതാ റൌണ്ടുകള്‍ പൂര്‍ത്തിയായത്. 2009ലെ പ്രധാന കായിക സംഭവങ്ങളിലൂടെ ഒരു തിരിഞ്ഞു നോട്ടം.

ടൈഗര്‍വുഡ്സ്
ക്യികലോകത്തെ ഒരു വിഗ്രഹം കൂടി ഉടയുന്ന കാഴ്ചയോടെയാണ് 2009 വിടവാങ്ങുന്നത്. ഗോല്ഫിലെ ഇതിഹാസമായിരുന്ന ടൈഗര്‍ വുഡ്സ് പരസ്ത്രീ ബന്ധത്തിന്‍റെ പേരില്‍ നാണക്കേടിന്‍റെ കുഴിയിലിറങ്ങി. തല്‍ക്കാലത്തേക്ക് ഗോള്‍ഫിനോട് വിടചൊല്ലിയ വുഡ്സ് ദാമ്പത്യ ബന്ധം രക്ഷപ്പെടുത്തിയെടുക്കാനുള്ള് തീവ്രശ്രമത്തിലാണിപ്പോള്‍.

മാനഭംഗക്കേസില്‍ റൊബീഞ്ഞോ അറസ്റ്റില്‍
മാഞ്ചസ്റ്റര്‍: ബ്രിട്ടീഷ്‌ നൈറ്റ്‌ ക്ലബ്ബില്‍ ടീനേജുകാരിയോട്‌ അസഭ്യമായി പെരുമാറിയതിന്‌ ഇംഗ്ലീഷ്‌ ഫുട്ബോള്‍ ക്ലബ്‌ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീല്‍ സ്ട്രൈക്കര്‍ റൊബീഞ്ഞോയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ഫുട്ബോളില്‍ വീണ്ടും ദൈവത്തിന്‍റെ കൈ
ലോകകപ്പ്‌ യോഗ്യതയ്ക്കു വേണ്ടി ഫ്രാന്‍സും അയര്‍ലന്‍ഡും തമ്മില്‍ നടന്ന മല്‍സരം വിവാദമായി.ഫ്രാന്‍സിന്റെ ലോകകപ്പ്‌ പ്രവേശനത്തിനു വഴിയൊരുക്കിയ ഗോളിനെച്ചൊല്ലിയാണ്‌ വിവാദം. ഫ്രാന്‍സിനു ജയം നേടിക്കൊടുത്ത ഗോള്‍നീക്കത്തിനിടയില്‍ ഫ്രഞ്ച്‌ ക്യാപ്റ്റന്‍ തിയറി ഹെന്‍‌റി പന്ത്‌ കൈകൊണ്ട്‌ സ്പര്‍ശിച്ചതാണ്‌ വിവാദമായത്‌. മല്‍സരം വീണ്ടും നടത്തണമെന്ന്‌ ആവശ്യം ഉയര്‍ന്നെങ്കിലും ഫിഫ അത്‌ നിഷേധിച്ചു. അതേസമയം ഹെന്‍‌റി സംഭവത്തില്‍ മാപ്പു പറയുകയും ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :