താരരാജാക്കന്‍‌മാരുടെ വാഴ്ചയും വേഴ്ചയും

WEBDUNIA|
കേരളത്തിന്‌ കിരീടം
അമൃത്സറില്‍ നടന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളം കിരീടം നിലനിര്‍ത്തി.ദേശീയ സ്കൂള്‍ മീറ്റിലെ കേരളത്തിന്റെ തുടര്‍ച്ചയായ 13-ാ‍ം കിരീടമാണിത്‌. 28 സ്വര്‍ണം ഉള്‍പ്പെടെ 76 മെഡലുകളാണ്‌ കേരളം സ്വന്തമാക്കിയത്‌.ട്രാക്കിലും ഫീല്‍ഡിലും കേരളത്തിനു കനത്ത വെല്ലുവിളി ഉയര്‍ത്തിയ പഞ്ചാബിനാണ്‌ രണ്ടാം സ്ഥാനം.24 സ്വര്‍ണത്തോടെ കേരളത്തിനു തൊട്ടുപിന്നിലായാണ്‌ പഞ്ചാബ്‌ രണ്ടാമതെത്തിയത്‌.

സാനിയയ്ക്കു 93-ാ‍ം സ്ഥാനം
വനിതാ ടെന്നിസ്‌ ലോക റാങ്കിങ്ങില്‍ സാനിയ മിര്‍സ ഏഴു പടികയറി 93-ാ‍ം സ്ഥാനത്തെത്തി. 692 പോയിന്റാണ്‌ സാനിയയ്ക്കുള്ളത്‌. ഡബിള്‍സില്‍ പിന്നിലേയ്ക്കു പോയ സാനിയ 60-ാ‍ം സ്ഥാനത്താണ്‌.

ഇന്ത്യയ്ക്കു 149-ാ‍ം സ്ഥാനം
ഫിഫ ലോക ഫുട്ബോള്‍ റാങ്കിങ്ങില്‍ ഇന്ത്യയ്ക്കു സ്ഥാനക്കയറ്റം. ഇക്കഴിഞ്ഞ നെഹ്‌റു കപ്പ്‌ ഫുട്ബോള്‍ വിജയത്തോടെ ഏഴു സ്ഥാനങ്ങള്‍ മുന്നോട്ടുകുതിച്ച ഇന്ത്യ, റാങ്കിങ്ങില്‍ 149-ാ‍ം സ്ഥാനത്തെത്തി. നേരത്തേ 156-ാ‍ം സ്ഥാനത്തായിരുന്നു ഇന്ത്യ.

റോബര്‍ട്ട്‌ എന്‍കെ
ജര്‍മന്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ ഗോള്‍കീപ്പര്‍ റോബര്‍ട്ട്‌ എന്‍കെ ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കി. ഹാനോവര്‍ നഗരത്തിന്‌ 25 കിലോമീറ്റര്‍ വടക്കുകിഴക്ക്‌ നൂസ്റ്റാഡ്ടമിലായിരുന്നു ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച മരണം. റയില്‍വേ ട്രാക്കിനു സമീപം പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറില്‍നിന്ന്‌ എന്‍കെയുടെ ആത്മഹത്യാക്കുറിപ്പ്‌ പൊലീസ്‌ കണ്ടെടുത്തു. ഏകമകളുടെ മരണത്തെത്തുടര്‍ന്ന്‌ എന്‍കെയെ പിടികൂടിയ കടുത്ത വിഷാദരോഗമാണ്‌ മരണത്തിലേക്കും നയിച്ചതെന്നാണ്‌ സൂചന.

മെസ്സി മാജിക്
ഫിഫയുടെ ലെ ലോക ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം ആധികാരികമായിത്തന്നെ മെസ്സി നേടി. പോര്‍ചുഗീസ്‌ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബ്രസീലിന്റെ കക്കാ, സ്പെയ്ന്‍ താരങ്ങളായ ആന്ദ്രെ ഇനിയേസ്റ്റ, സാവി എന്നിവരാണ്‌ അവസാന ലിസ്റ്റില്‍ മെസ്സിയോടൊപ്പം ഉണ്ടായിരുന്നത്‌. ഇൌ‍ വര്‍ഷം മെസ്സിക്കു ലഭിക്കുന്ന മൂന്നാം അംഗീകാരമാണിത്‌. യൂറോപ്യന്‍ ക്ലബ്‌ ഫുട്ബോളര്‍ അവാര്‍ഡും ഒരു ഫ്രഞ്ച്‌ മാസികയുടെ വോട്ടെടുപ്പില്‍ യൂറോപ്യന്‍ ഫുട്ബോള്‍ ഒാ‍ഫ്‌ ദ്‌ ഇയര്‍ അവാര്‍ഡും മെസ്സി ഇൌ‍ വര്‍ഷം നേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :