1. ആത്മീയം
  2. തീര്‍ത്ഥാടനം
  3. പുണ്യയാത്ര
  4. Hindu Temple

ക്ഷേത്രങ്ങളില്‍ നടത്തുന്ന ആറുവഴിപാടുകള്‍ ഇവയാണ്

Hindu
ഐശ്വര്യ വര്‍ധനവിനും ഇഷ്ട കാര്യസാധ്യത്തിനും വേണ്ടിയാണ് ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തുന്നത്. പ്രധാനമായും ആറു വഴിപാടുകളാണ് ഉള്ളത്. അര്‍ച്ചനാ അഭിഷേകം, നിവേദ്യം, ചന്ദനം ചാര്‍ത്തല്‍ , വിളക്ക്, ഹോമങ്ങള്‍ എന്നിവയാണവ. കൂടാതെ വിവിധ ക്ഷേത്രങ്ങളില്‍ അവിടത്തെതായ പ്രത്യേകം വഴിപാടുകളും ഉണ്ട്. ഓരോ വഴിപാടിനും ഫലങ്ങള്‍ വ്യത്യസ്തമാണ്. അര്‍ച്ചനകള്‍ തന്നെ പലവിധമുണ്ട്. ഓരോ ആവശ്യങ്ങള്‍ക്കുമായി പ്രത്യേകം പക്ഷപാഞ്ജലികളുമുണ്ട്. ഉദാഹരണത്തിന് രക്തപുഷ്പാഞ്ജലി, സ്വയംവര  പുഷ്പാഞ്ജലി തുടങ്ങിയവ.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇലയുടെ ഒരറ്റത്ത് നല്ല മൊരിഞ്ഞ മീന്‍ വറുത്തതും ചിക്കന്‍ കറിയും; വിഷു സദ്യ കെങ്കേമം