അനുബന്ധ വാര്‍ത്തകള്‍
- Ramayana Stories: രാമായണ കഥകള്‍, ഹനുമാന്റെ ജനനവും അനുബന്ധ കഥകളും
- ചാണക്യ നീതി: പുരുഷന്മാര് ഇങ്ങനെയുള്ള സ്ത്രീകളെ സൂക്ഷിക്കണം
- Karkidakam: കർക്കിടകമാസത്തിലെ നാലമ്പലയാത്രയെ പറ്റി അറിയാം
- Guru purnima Wishes in Malayalam: ഗുരു പൂർണ്ണിമ ആശംസകൾ മലയാളത്തിൽ
- Guru Purnima 2025: ഇന്ന് ഗുരുപൂര്‍ണിമ: ഗുരുവിനോടുള്ള നന്ദിയും ആദരവും ഓർമ്മിപ്പിക്കുന്ന മഹത്തായ ദിനം
Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?
Ekadashi
ഹിന്ദുമതത്തില്‍ ഏകാദശി ഉപവാസം ഏറ്റവും പവിത്രമായ വ്രതങ്ങളിലൊന്നാണ്.വിഷ്ണുവിന് സമര്‍പ്പിച്ചുകൊണ്ട് നടത്തുന്ന വ്രതം പാപങ്ങള്‍ക്ക് വിമുക്തിയും ആത്മവിശുദ്ധി നേടാനും സഹായിക്കുന്നു. ശുദ്ധമായ മനസോടെ വേണം വിഷ്ണു സ്മരണയില്‍ ഈ ദിനം ആചരിക്കാന്‍. രാമായണ പാരായണം നടത്തുന്ന കര്‍ക്കടകമാസത്തിലെ ഉപവാസം ഇരട്ടിഗുണം നല്‍കുന്നതായാണ് വിശ്വാസം. ശ്രീരാമന്റെ ജീവിതത്തിലെ ആത്മസംയമനം, ധാര്‍മികത, സത്യനിഷ്ട എന്നിവ ഓര്‍മിപ്പിക്കുന്ന രാമായണമാസത്തില്‍ ശുദ്ധമനസുമായി ഏകാദശി വ്രതം ആചരിക്കുന്നത് ഹൃദയത്തെ ശുദ്ധമാക്കും.
ശരീരത്തിലെ വിഷാംശങ്ങള്‍ നീങ്ങാനും ശാരീരികമായി ഉപവാസം നമ്മളെ സഹായിക്കുന്നു.രാമായണ മാസത്തിലെ ഏകാദശി ദിവസങ്ങള്‍ ഒരിക്കല്‍ മനസ്സിലാക്കി ആചരിച്ചാല്‍, അത് ദൈവത്തിനോടുള്ള സമര്‍പ്പണബോധം വര്‍ധിപ്പിക്കുകയും ആത്മീയതയുടെ ആഴങ്ങളിലേക്ക് നമ്മെ കൈപിടിച്ചു നയിക്കുകയും ചെയ്യും. ഈ വിശുദ്ധ മാസം ദൈവികമായ ഈ ഉപവാസവ്രതത്തിലൂടെ കൂടുതല്‍ ഫലപ്രദമാക്കാം.