1. ആത്മീയം
  2. മതം
  3. ഹിന്ദു
  4. Diwali Vrutham Malayalam

ദീപാവലി വ്രതത്തെ കുറിച്ച് അറിയുമോ?

Diwali, Deepavali, Deepavali Wishes Malayalam, Diwali Wishes Malayalam, Diwali Wishes in Malayalam, ദീപാവലി ആശംസകള്‍, ദീപാവലി ആശംസകള്‍ മലയാളത്തില്‍, ദീപാവലി ആശംസകള്‍
അസുര ശക്തിക്കുമേൽ ദൈവിക ശക്തിയുടെ വിജയം അഥവാ തിൻമയ്ക്ക് മേലുള്ള നന്മയുടെ വിജയം സ്മരിക്കുകയാണ് ദീപാവലി ആഘോഷത്തിലൂടെ.
 
ശ്രീരാമചന്ദ്രൻ ലങ്കാധിപനായ രാവണനുമേൽ നേടിയ വിജയത്തെ സ്മരിക്കുന്ന ദിനമാണ് ദീപാവലി. ദക്ഷിണേന്ത്യയിൽ ഒരു ദിവസം മാത്രമാണ് ദീപാവലി ആഘോഷിക്കുന്നത്. എന്നാൽ, ഉത്തരേന്ത്യയിൽ അഞ്ച് ദിവസമാണ് ആഘോഷങ്ങൾ.
 
കേരളത്തിൽ എല്ലാവർഷത്തെയും പോലെ പടക്കവിപണി സജീവമാണ്. നഗരങ്ങളിൽ ദിവസങ്ങൾക്ക് മുമ്പ് തന്നെ ദീപാവലി സ്‌പെഷ്യൽ മധുര പലഹാര വിപണിയും ഊർജ്ജസ്വലമായിക്കഴിഞ്ഞു.
 
കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേക ദീപാലങ്കാരങ്ങളും പൂജകളും ഉണ്ടായിരിക്കും. വീടുകളിൽ പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ദീപാലങ്കാരങ്ങൾ ഒരുക്കിയും ദീപാവലി ആഘോഷം നടത്തുന്നു.
 
തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി എന്ന തിഥിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്. മിക്കവാറും ഈ ദിവസം കറുത്തവാവോ അതിനോട് തൊട്ടടുത്ത ദിവസമോ ആയിരിക്കും.
 
ദീപാവലിയുടെ മിക്ക കഥകളും ശ്രീകൃഷ്ണനോടും മഹാലക്ഷ്മിയോടും ബന്ധപ്പെട്ടതായിരിക്കും. ഉത്തരകേരളത്തിൽ ഈ ദിവസം ലക്ഷ്മീപൂജ നടത്തുന്നു.
 
ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിൻറെ സ്മരണയ്ക്കായാണ് ഈ ദിവസം ആഘോഷിക്കുന്നത്. അതുകൊണ്ട് ശത്രുസംഹാര ഭാവത്തിലുള്ള ശ്രീകൃഷ്ണമൂർത്തിയെ കുറിച്ചുള്ള മന്ത്രജപങ്ങളാണ് ഈ ദിവസം വേണ്ടത്.
 
ദീപാവലിക്ക് വ്രതമെടുക്കുന്നതും വളരെ വിശേഷമാണ്. തലേ ദിവസം സൂര്യാസ്തമയത്തിനു ശേഷം വ്രതം തുടങ്ങണം. അരിയാഹാരം പാടില്ല. മത്സ്യമാംസാദികൾ ഉപേക്ഷിക്കണം. ലഘുഭക്ഷണം മാത്രമേ ആകാവൂ.
 
ദീപാവലി ദിവസം ഉപവാസത്തോടു കൂടിയുള്ള വ്രതമാണ് വേണ്ടത്. പിറ്റേന്ന് തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. ഈ മൂന്ന് ദിവസവും വിഷ്ണു ക്ഷേത്രങ്ങളിൽ കുളിച്ചു തൊഴുകയും വേണം.
അടുത്ത ലേഖനം
2026 നവംബർ മാസഫലം:തൊഴിൽ, ധനം, ആരോഗ്യം, കുടുംബം: 12 രാശികളുടെയും സമ്പൂർണ്ണ രാശിഫലം