പല്ലി ശരീരത്തില്‍ വീണാല്‍ അശുഭമോ?

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (13:20 IST)
പല്ലി ശരീരത്തില്‍ വീഴുന്നത് ദോഷമാണെന്ന് നാം സ്ഥിരം കേള്‍ക്കാറുള്ളതാണ്. എന്നാല്‍ വീഴുന്ന രീതിയും സ്ഥലവും ഒക്കെ കണക്കാക്കിയാണ് ദോഷമാണോ അല്ലയോ എന്ന് പറയുന്നത് ക്ഷേത്രത്തിലോ ആല്‍മരചുവട്ടിലോ വച്ച് പല്ലി ദേഹത്തുവീണാല്‍ ദോഷമല്ലന്നാണ് വിശ്വാസം. അതുപോലെ തന്നെ സ്ത്രീകളുടെ ഇടതു ഭാഗത്തും പുരുഷന്മാരുടെ വലതു ഭാഗത്തും നോക്കിയാണ് ദോഷം പ്രവചിക്കുന്നത്. കൂടാതെ ശരീരത്തില്‍ വീണ ശേഷം പല്ലിമുകളിലേക്കാണ് പോകുന്നതെങ്കില്‍ ദോഷമില്ലെന്നും താഴേക്കാണ് പോകുന്നതെങ്കില്‍ അശുഭമെന്നുമാണ് വിശ്വാസം. ശിവക്ഷേത്ര ദര്‍ശനമാണ് ഇതിനുള്ള പരിഹാരമായി നിര്‍ദ്ദേശിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :