ഭസ്മം, ചന്ദനം, കുങ്കുമം എന്നിവ ധരിക്കേണ്ടതെങ്ങനെ?

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (13:06 IST)
ക്ഷേത്രങ്ങളില്‍ നിന്ന് പ്രസാദമായി ലഭിക്കുന്നതാണ് ഭസ്മം ചന്ദനം, കുങ്കുമം എന്നിവ. ഹൈന്ദവ വിശ്വാസ പ്രകാരം ഇവ ധരിക്കുന്നതിനും പ്രത്യേകം രീതികളുണ്ട്. ഭസ്മം നെറ്റിയില്‍ ഇടത്തേ അറ്റത്തു നിന്നും വലത്തെ അറ്റം വരെ നീട്ടി ഒറ്റ വരയായിട്ടാണ് ഇടേണ്ടത്. നെറ്റിയുടെ മധ്യഭാഗത്ത് മാത്രമായാണ് ചന്ദനം തൊടേണ്ടത്. ഇത് ഗേപിക്കുറിയായി നെറ്റിയുടെ മുകളിലേക്ക് ഇടുന്നതാണ് നല്ലത്. നെറ്റിയില്‍ രണ്ട് പുരികങ്ങളുടെ നടുവില്‍ ചെറിയൊരു വൃത്ത രൂപത്തിലാണ് കുങ്കുമം തൊടേണ്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :