കൊട്ടിയൂരില്‍ ഉത്സവകാലം

പീസിയന്‍

WEBDUNIA|
41 ദിവസത്തെ വ്രതവുമെടുത്താണ് ഇളനീരാട്ടം നടത്തുന്നത്. കതിരൂരിന് സമീപമുള്ള ഇരുവറ്റയില്‍ ഇളനീരാട്ടത്തിനെത്തുന്ന ഭക്തര്‍ ഒത്തുചേരുന്നു. അവര്‍ കൊണ്ടുവരുന്ന തേങ്ങ കാവിന്റെ മുമ്പില്‍ കുന്നുകൂട്ടും. അര്‍ദ്ധരാത്രിയാണ് ഇളനീരാട്ടം നടക്കുന്നത്. രണ്ട് ദിവസമെങ്കിലും ഇത് തുടരും

തേങ്ങക്കൂനയുടെ ചുറ്റും ഭക്തര്‍ പ്രദക്ഷിണം വച്ച ശേഷം തേങ്ങ പൊതിക്കാനായി നായര്‍ സമുദായത്തിലെ ആളുകള്‍ എത്തും. ഇവര്‍ പൊയ്ഹിച്ച തേങ്ങയില്‍ നിന്നുമുള്ള ഇളനീരെടുത്ത് പൂജാരി ലിംഗത്തില്‍ അഭിഷേകം നടത്തുന്നു.

കൊട്ടിയൂര്‍ വൈശാഖ ഉത്സവം നടക്കുന്ന തീയതികള്‍:

2008 മെയ് 18- നെയ്യാട്ടം
2008 മെയ് 19 ഭണ്ഡാരം എഴുന്നള്ളത്ത്
2008 മെയ് 26- തിരുവോണം ആരാധന
2008 മെയ് 27- ഇളനീര്‍ വെപ്പ്
2008 മെയ് 28- ഇളനീരാട്ടം
2008 മെയ് 31- രേവതി ആരാധന
2008 ജൂണ്‍ 3- രോഹിണി ആരാധന
2008 ജൂണ്‍ 9- മകം കലം വരവ്
2008 ജൂണ്‍ 12- അത്തം കലശപൂജ
2008 ജൂണ്‍ 13- തൃക്കലശാട്ട്

മെയ് 19 ന് നടക്കുന്ന ഭണ്ഡാരം എഴുന്നള്ളത്തിന് മുമ്പും ജൂണ്‍ 9ന് ഉച്ചയ്ക്കു ശേഷം മുതലും സ്ത്രീകള്‍ അക്കരക്കൊട്ടിയൂരില്‍ പ്രവേശിക്കാന്‍ പാടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :