കൊട്ടിയൂരില്‍ ഉത്സവകാലം

പീസിയന്‍

WEBDUNIA|
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ചാതിയൂര്‍ മഠത്തില്‍നിന്നാണ് വൈശാഖോത്സവത്തിന് തുടക്കംകുറിച്ച് ചോതിവിളക്ക് തെളിക്കേണ്ട അഗ്നി എത്തിയത്. ബാവലി നിവേദ്യവും കഴിഞ്ഞ് പടിഞ്ഞീറ്റ നന്പൂതിരി മൂന്ന് മണ്‍ചിരാതുകളിലായി ചോതിവിളക്ക് തെളിയിച്ചു

മാനന്തവാടി മുതിരേരി ക്ഷേത്രത്തില്‍നിന്ന് വാള്‍ എഴുന്നള്ളിച്ച് മൂഴിയാട്ട് ഇല്ലത്ത് നന്പൂതിരി ചൊവ്വാഴ്ച വൈകീട്ട് ഇക്കരെ കൊട്ടിയൂരി ലെത്തി. ഭക്തര്‍ക്ക് സദ്യനല്‍കിയതിനുശേഷം വിവിധ ചടങ്ങുകളോടെ സ്ഥാനിക നന്പൂതിരി വനമാര്‍ഗ്ഗത്തില്‍ ഏകനായി കിലോമീ റ്ററുകള്‍ ഓടിയാണ് വാളുമായി കൊട്ടിയൂരിലെത്തിയത്.

കഴിഞ്ഞ ഉത്സവത്തിന് അവസാനം അഷ്ടബന്ധങ്ങളാല്‍ മൂടിയ പെരുമാള്‍ വിഗ്രഹത്തില്‍നിന്ന് നന്പൂതിരിമാര്‍ ചേര്‍ന്ന് ബന്ധങ്ങള്‍ നീക്കി സ്വയംഭൂലിംഗം ബുധനാഴ്ച തുറന്നു. ബാവലിക്കും ഇടബാവലിക്കും ഇടയിലെ പ്രത്യേക സ്ഥാനങ്ങളില്‍ നെയ്യമൃത് കലശങ്ങളുമായി നെയ്യാട്ട സമയംവരെ വ്രതക്കാര്‍ കാത്തിരിക്കുകയായിരുന്നു.

വില്ലിപ്പാലന്‍ കുറുപ്പിന്‍റെയും തമ്മേങ്ങാടന്‍ നന്പ്യാരുടെയും നെയ്കലശങ്ങള്‍ ആദ്യമാടി. നെയ്യമൃത്കാരും അവരുടെ കൈക്കാരും പുരുഷ ഭക്തജനങ്ങളുമുള്‍പ്പെട്ട ജനാവലി ചൊവ്വാഴ്ച അര്‍ധരാത്രി അക്കരെ കൊട്ടിയൂരില്‍ പ്രവേശിച്ചു.

ഭക്തരുടെ താമസത്തിനായി കൊട്ടിയൂര്‍ പെരുമാള്‍ ക്ഷേത്രസമീപത്ത്‌ അഞ്ചു ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്‌. കിഴക്കെ നടയിലെ മുത്തപ്പന്‍ ക്ഷേത്രത്തില്‍ ദിവസവും അന്നദാനവും നടത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :